ഉത്സവപ്രതീതിയിൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം
Wednesday, July 6, 2022 11:55 PM IST
മം​ഗ​ലം​ഡാം : കാ​ട്ടി​ലെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ജി​ല്ലാ ക​ള​ക്ട​റും എം​പി​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​നേ​താ​ക്ക​ളും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും വ​നം​വ​കു​പ്പും കോ​ള​നി​ക്കാ​രു​മെ​ല്ലാം ഒ​ന്നി​ച്ച​പ്പോ​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് ഉ​ത്സ​വ പ്ര​തീ​തി​യാ​യി.
ഉ​ദ്ഘാ​ട​ക​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യും അ​ധ്യ​ക്ഷ​യാ​യ ര​മ്യ ഹ​രി​ദാ​സ് എം​പി​യും മ​റ്റു വി​ശി​ഷ്ടാ​ഥി​തി​ക​ളും മ​ല​ക​യ​റി​യെ​ത്തി​യ​പ്പോ​ൾ ത​ന്നെ കോ​ള​നി​യി​ലെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ഹ്ലാ​ദ​മാ​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​റും കോ​ള​നി​ക്കാ​രി​യു​മാ​യ മി​നി നാ​ട​ൻ പാ​ട്ടോ​ടെ​യാ​ണ് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്.
സി​ഡി​പി​ഒ ശി​ശി​ര ജി.​ദാ​സ് അ​ങ്ക​ണ​വാ​ടി​യു​ടെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ കെ.​ അ​ജി​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ർ.​ ച​ന്ദ്ര​ൻ, ബ്ലോ​ക്ക് മെം​ബ​ർ പി.​എ​ച്ച്. സെ​യ്താ​ലി, വാ​ർ​ഡ് മെം​ബ​ർ ബീ​ന​ഷാ​ജി, മു​ൻ മെം​ബ​ർ ബെ​ന്നി ജോ​സ​ഫ്, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ സു​നി​ത, ഉൗ​രു​മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ, വ​ട​ക്ക​ഞ്ചേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.