ആവശ്യങ്ങളുടെ കെട്ടഴിച്ച് ആദിവാസി കുടുംബങ്ങൾ
Wednesday, July 6, 2022 11:55 PM IST
മം​ഗ​ലം​ഡാം : കോ​ള​നി​യി​ൽ ആ​ദ്യ​മാ​യെ​ത്തി​യ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് മു​ന്നി​ൽ ആ​വ​ശ്യ​ങ്ങ​ളു​ടെ കെ​ട്ട​ഴി​ച്ച് ത​ളി​ക​ക്ക​ല്ല് കാ​ട്ടി​ലെ ആ​ദി​വാ​സി​ക​ൾ.
എം​പി ര​മ്യ ഹ​രി​ദാ​സ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ജ​ന​നേ​താ​ക്ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​ക്ക് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ഇ​ല്ലാ​യ്മ​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള നി​വേ​ദ​നം ഉൗ​രു​മൂ​പ്പ​ൻ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്കി​യ​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ൾ​ക്കെ​ല്ലാം ക​റ​ന്‍റ് ക​ണ​ക്ഷ​ൻ ന​ല്കി വീ​ടു​ക​ൾ താ​മ​സ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.
കു​ടി​വെ​ള്ളം, വ​ഴി​യി​ലെ സോ​ളാ​ർ ഫെ​ൻ​സിം​ഗ്, ക​ട​പ്പാ​റ ഗ​വ. എ​ൽ​പി സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് ഹോ​സ്റ്റ​ൽ കെ​ട്ടി​ടം. ചി​കി​ത്സാ സൗ​ക​ര്യം, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ അ​ടു​ത്ത സ്ഥ​ല​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, വ​ന​വി​ഭ​വ​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല, മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​ക, ക​ട​പ്പാ​റ​യി​ൽ നി​ന്നും കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല്ക്കു​ന്ന കാ​ട്ടു​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ക, കോ​ള​നി​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട് നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ടെ നീ​ണ്ട സ​ങ്ക​ടഹ​ർ​ജി​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. എം​പി ര​മ്യ ഹ​രി​ദാ​സി​ന്‍റെ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ള​ക്ട​ർ.
കോ​ട​തി ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കോ​ള​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​താ​ദ്യ​മാ​യി വ​ലി​യ വി​ക​സ​നം കോ​ള​നി​യി​ൽ ന​ട​ന്ന​തി​ന്‍റെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​യി​രു ആ​ദി​വാ​സി​ക​ൾ.
കോ​ള​നി​യി​ൽ 37 വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​മ​സി​ക്കാ​ൻ യോ​ഗ്യ​മാ​കും വി​ധം വൈ​ദ്യു​തി ക​ണ​ക്ഷ​നോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ഇ​നി​യും ആ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ മ​ഴ​ക്കാ​ല​മാ​യി​ട്ടും പ​ഴ​യ കൂ​ര​ക​ളി​ൽ ത​ന്നെ​യാ​ണ് കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. 57 കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്.