നാ​ലീ​രി​കു​ന്ന് ക്ഷേ​ത്ര​ത്തി​നു സ​മീ​പം കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി; വ്യാപക കൃഷിനാശം
Wednesday, July 6, 2022 11:55 PM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് നാ​ലീ​രി​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മ​ദ്ര​സ​യ്ക്ക് പി​ന്നി​ലെ കൃ​ഷി​യി​ട​ത്തി​ൽ‌ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.
മാ​ടാ​ന്പാ​റ ഹം​സാ​പ്പ​യു​ടെ ആ​യി​ര​ത്തോ​ളം കു​ല​ച്ച വാ​ഴ​ക​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ‌​ച്ചെ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം കൃ​ഷി വ​കു​പ്പും വ​നം​വ​കു​പ്പും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹം​സാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​റ്റ​റി മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

ആ​ല​ത്തൂ​ർ : നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ.
എ​രി​മ​യൂ​ർ പ​ട​യ​റ്റി​യി​ലെ മൊ​ബൈ​ൽ ട​വ​റി​ന്‍റെ ഷെ​ൽ​ട്ട​ർ റൂ​മി​ൽ നി​ന്നും ഏ​ക​ദേ​ശം 80,000 രൂ​പ വി​ല വ​രു​ന്ന 19 ബാ​റ്റ​റി ക​ള​വു ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.
അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം സ്വ​ദേ​ശി ജി​ൻ​സ് (28) ച​ല്ലി​പ​റ​ന്പ് സ്വ​ദേ​ശി സു​ഭാ​ഷ് (27) എ​ന്നി​വ​രെ യാണ് അ​റ​സ്റ്റു ചെ​യ്ത​ത്.