മോഷ്ടാക്കൾക്കു "സുവർണ'കാലം; ജാഗ്രതാ നിർദേശവുമായി പോലീസ്
Wednesday, July 6, 2022 11:55 PM IST
ഷൊ​ർ​ണൂ​ർ: കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യ​തി​നൊ​പ്പം മോ​ഷ​ണ വീ​ര​ൻ​മാ​ർ​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്.
മ​ഴ​ക്കാ​ല​ത്തി​ന്‍റെ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടു​ള്ള മോ​ഷ​ണ​ത്തി​നു സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
ഇ​ത്ത​രം തി​രു​ട്ടുസം​ഘ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ്യാ​ജ ന​ന്പ​ർ പ്ലേ​റ്റു​ള്ള വാ​ഹ​ന​ത്തി​ൽ എ​ത്തി​യാ​ണു ഇ​ത്ത​ര​ക്കാ​രു​ടെ മോ​ഷ​ണ​മെ​ന്നാ​ണ് വി​വ​രം.
ജി​ല്ല​യി​ൽ പ​ല​യി​ട​ത്തു​മാ​യി മോ​ഷ​ണ​സം​ഘ​ങ്ങ​ൾ അ​വ​സ​രം നോ​ക്കി ഇ​രി​ക്കു​ക​യാ​ണ​ന്നാ​ണ് വി​വ​രം. മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തു ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​വ​ർ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​റു​ക​ൾ വ്യാ​ജ​മെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മോ​ഷ്ടി​ച്ചു കൊ​ണ്ട് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
പ​ക​ൽ സ​മ​യ​ത്തെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി രാ​ത്രി​യാ​ണു ഇ​വ​രു​ടെ മോ​ഷ​ണം. വീ​ട് അ​ട​ച്ചു​പൂ​ട്ടി പോ​കു​ന്ന​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
മ​ഴ​ക്കാ​ല​ത്ത് ആ​ൾ​പ്പാ​ർ​പ്പു​ള്ള വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ത്താ​ൻ സം​ഘ​ങ്ങ​ൾ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് റോ​ന്ത് ചു​റ്റ​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.