അ​ട്ട​പ്പാ​ടി​യി​ലെ യുവാക്കൾക്കായി തൊ​ഴി​ൽ​മേ​ള 10ന്
Wednesday, July 6, 2022 11:55 PM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ലെ യു​വ​തി യു​വാ​ക്ക​ൾ​ക്ക് വി​പു​ല​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി എം​പി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ പ്ര​ത്യേ​ക താ​ല്പ​ര്യം പ്ര​കാ​രം അ​ഗ​ളി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ​മേ​ള ഈ​മാ​സം 10ന് ​ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് തൊ​ഴി​ൽ മേ​ള. മേ​ള​യി​ൽ 40 ഓ​ളം പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും സാ​ന്നി​ധ്യം ഉ​ണ്ടാ​കും.
18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും തൊ​ഴി​ൽ​മേ​ള​യി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കാം. അ​ഞ്ഞൂ​റി​ല​ധി​കം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
എം​പി​സ് യു​വ​ശ​ക്തി എ​ന്ന പേ​രി​ൽ അ​ട്ട​പ്പാ​ടി​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന തൊ​ഴി​ൽ മേ​ള​യാ​ണി​ത്.
യു​വ​തി യു​വാ​ക്ക​ൾ അ​ന്നു​രാ​വി​ലെ ഒ​ന്പ​തി​നു യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. അ​ഭ്യ​സ്ത വി​ദ്യ​ർ​ക്ക് മാ​ത്ര​മ​ല്ല വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​ർ​ക്കും തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ജോ​ലി സ​ന്പാ​ദി​ക്കാ​വു​ന്ന​താ​ണ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ഇ​ത്ത​ര​ത്തി​ൽ ക​ന്പ​നി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും അ​ട്ട​പ്പാ​ടി​യി​ൽ കൊ​ണ്ടു​വ​ന്ന് തൊ​ഴി​ൽ​മേ​ള ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ഫോ​ണ്‍ : 04912505377.