അപകടമില്ലാതെ ഒറ്റപ്പാലം കടക്കണോ... സർക്കസ് പഠിക്കണം !
Wednesday, July 6, 2022 12:16 AM IST
ഒ​റ്റ​പ്പാ​ലം : ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ വാ​ഹ​ന-​കാ​ൽ​ന​ട യാ​ത്ര​യ്ക്ക് സ​ർ​ക്ക​സ് അ​ഭ്യാ​സം പ​ഠി​ക്ക​ണം. അ​പ​ക​ടം കൂ​ടാ​തെ ഒ​റ്റ​പ്പാ​ലം ക​ട​ക്കാ​നാ​ണ് ഈ ​പെ​ടാ​പ്പാ​ട്. ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​യ സ്ഥി​തി​യാ​ണ്. ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ത​ട്ടി ത​ട്ടി​യി​ല്ല എ​ന്ന രീ​തി​യാ​ണ് മി​ക്ക​പ്പോ​ഴും പോ​കു​ന്ന​ത്.
തെ​ന്നി​മാ​റി​യും ചാ​ടി മ​റി​ഞ്ഞു​മാ​ണ് ആ​ളു​ക​ൾ വ​ണ്ടി​മു​ട്ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ മൂ​ന്ന് വ​രി​യും നാ​ല് വ​രി​യു​മാ​യു​മൊ​ക്കെ​യാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. റോ​ഡ് മു​റി​ച്ചുക​ട​ക്കാ​ൻ പൊ​തുജ​ന​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ തി​ക്കിതി​ര​ക്കി മു​ന്നി​ലെ വാ​ഹ​ന​ത്തെ ധൃ​തി​യി​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​ത്യ​ന്തം അ​പ​ക​ട​ര​മാ​ണ്. ക​ണ്ണി​യം​പു​റം പാ​ല​ത്തി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​പ്പാ​ലം ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പാ​ഞ്ഞ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ല​ക്ഷ്മി തീ​യേ​റ്റ​ർ ജം​ഗ്ഷനി​ൽ എ​ത്തു​ന്ന​തോ​ടെ ടൗ​ണി​ൽ നി​ന്ന് സെ​ൻ ഗു​പ്ത റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും സെ​ൻ​ഗു​പ്ത റോ​ഡി​ൽ നി​ന്ന് ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​മു​ട്ടാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.
റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ആ​ളു​ക​ൾ ന​ട​ന്നു പോ​കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്. ടൗ​ണി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ബ​സു​ക​ൾ​ക്കാ​ണെ​ങ്കി​ൽ ഒ​റ്റ​പ്പാ​ലം ടൗ​ണി​ൽ എ​ല്ലാ​യി​ട​ത്തും സ്റ്റോ​പ്പാ​ണ്. നി​ർ​ത്തി​യ സ്ഥ​ല​ത്ത് നി​ന്നു വ​ള​ച്ചെ​ടു​ത്ത് തി​രി​ക്കു​ന്ന സ​ർ​ക്ക​സു​ക​ളി​ക്കാ​രാ​ണ് ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ. ചി​ല ദി​വ​സ​ങ്ങ​ളി​ൽ കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. സൈ​ൻ ബോ​ഡു​ക​ളോ ട്രാ​ഫി​ക് നി​രോ​ധി​ത മേ​ഖ​ല​ക​ളോ ഒ​റ്റ​പ്പാ​ല​ത്തി​ല്ല.
അ​പ​രി​ചി​ത​രാ​യ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഒ​റ്റ​പ്പാ​ലം ടൗ​ണി​ൽ എ​ത്തി​യാ​ൽ വ​ട്ടം ക​റ​ങ്ങും. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​വ​ർ​ക്ക് ഇ​ഷ്ടമു​ള്ള സ്ഥ​ല​ത്ത് വ​ണ്ടി നി​ർ​ത്തും. സ്കൂ​ൾ കു​ട്ടി​ക​ളും വൃ​ദ്ധ​രും രോ​ഗ​ബാ​ധി​ത​രും അം​ഗ​പ​രി​മി​ത​രും റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പോ​ലീ​സി​നെ​യും കാ​ത്ത് നി​ല്ക്കു​ന്ന കാ​ഴ്ച ഒ​റ്റ​പ്പാ​ല​ത്ത് പ​തി​വാ​ണ്. സ്കൂ​ൾ സ​മ​യ​ത്ത് ടി​പ്പ​റു​ക​ൾ​ക്ക് നി​യ​ന്ത​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും വേ​ഗ​ത​യ്ക്കും വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നും ക​ർ​ശന നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​തെന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
വേ​ഗം കു​റ​ക്കാ​നു​ള്ള നി​ര​പ്പാ​യ ഹന്പു​ക​ൾ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണി​യം പു​റം ഭാ​ഗ​ത്ത് പോ​ലീ​സ് സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ഗു​ണം ചെ​യ്യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ട്രാ​ഫി​ക്ക് ബാ​രി​ക്കേ​ഡുക​ൾ സ്ഥാ​പി​ച്ച് വാ​ഹ​ന​ങ്ങ​ളെ ഒ​റ്റ​വ​രി​യാ​യി ടൗ​ണി​ൽ നി​യ​ന്ത്രി​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി​രി​ക്കും. സാ​ധ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വയ്​ക്കു​ന്ന​ത് ത​ട​ഞ്ഞാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​വു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ്ഥ​ലം നി​ശ്ച​യി​ച്ചു ന​ല്കു​ന്ന​ത് ടൗ​ണി​ലെ തി​ര​ക്കു കു​റ​ക്കാ​നും കാ​ര​ണ​മാ​വും. ഒ​റ്റ​പ്പാ​ലം ടൗ​ണി​ലെ യാ​ത്ര പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​വും സു​ര​ക്ഷി​ത​വു​മാ​യ ട്രാ​ഫി​ക് സി​സ്റ്റം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ പോ​ലീ​സ്-​ട്രാ​ൻ​സ്പോ​ർട്ട് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം.