വ്യാപാരി വ്യവസായി ജി​ല്ലാ ലീ​ഡേ​ഴ്സ് മീ​റ്റ് ന​ട​ത്തി
Wednesday, July 6, 2022 12:16 AM IST
പാ​ല​ക്കാ​ട് : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ലീ​ഡേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​എം. ല​ത്തീ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​എ​സ്ടി പ​രി​ഷ്ക​ര​ണം ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ ത​ള​ർ​ത്തു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ റീ ​പാ​ക്ക് ചെ​യ്ത വി​ല്പ​ന​യ്ക്ക് അ​ഞ്ച് ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം സ്വ​യം തൊ​ഴി​ൽ നേ​ടി​യ ചെ​റു​കി​ട സം​ര​ംഭ​ക​രെ ത​ള​ർ​ത്തു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.
ജ​ന​റ​ൽ സെ​ക്ര​ട്ടറി സു​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​പി ക​ഞ്ചി​ക്കോ​ട് പ്ര​കാ​ശ് പാ​ല​ക്കാ​ട് എ.​പി. മാ​നു രോ​ഷ്ന, നാ​സ​ർ തേ​ക്ക​ത്ത് കെ.​എം. ഹ​മീ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ഴി​ഞ്ഞാ​ന്പാ​റ മു​സ്ത​ഫ വ​ല്ല​പ്പു​ഴ ജ​യ​കു​മാ​ർ വ​ണ്ടി​ത്താ​വ​ളം മു​സ്ത​ഫ കൊ​പ്പം ല​ത്തീ​ഫ് അ​ലി ഒ​റ്റ​പ്പാ​ലം സു​ന്ദ​ര​ൻ കു​നി​ശേരി, ഷം​സു എ​ട​ത്ത​നാ​ട്ടു​ക​ര, ക​ബീ​ർ ചാ​ലി​ശേരി പ്ര​സം​ഗി​ച്ചു.