ദേശീയ യൂത്ത് ബോക്സിംഗിന് തയാറെടുത്ത് പനമണ്ണക്കാരി
Wednesday, July 6, 2022 12:16 AM IST
ഒ​റ്റ​പ്പാ​ലം: സേ​ല​ത്ത് ന​ട​ക്കു​ന്ന യൂ​ത്ത് ബോ​ക്സിം​ഗ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ന​മ​ണ്ണ​യു​ടെ ഇ​ടി​ക്കാ​രി​യും. റിം​ഗിൽ തീ ​പാ​റി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ഇ​ടി​ക്കൂ​ട്ടി​ലെ രാ​ജ​കു​മാ​രി​യാ​ണ് പ​ന​മ​ണ്ണ​യു​ടെ അ​ന​ശ്വ​ര​യെ​ന്ന വി​ദ്യാ​ർ​ഥി​നി. ദേ​ശീ​യ അ​മേച്വ​ർ യൂ​ത്ത് ബോ​ക്സി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ് പ​ന​മ​ണ്ണ കേ​ല​ശേ​രി വീ​ട്ടി​ൽ അ​ന​ശ്വ​ര (16). നേ​ര​ത്തെ കോ​ഴി​ക്കോ​ട്ട് ന​ട​ന്ന സം​സ്ഥാ​ന അ​മേ​ച്വ​ർ യൂ​ത്ത് ബോ​ക്സി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​നേ​ട്ട​ത്തോ​ടെ​യാ​ണ് സേ​ല​ത്ത് ഈ ​മാ​സം ന​ട​ക്കു​ന്ന ദേ​ശീ​യ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ന​ശ്വ​ര യോ​ഗ്യ​ത നേ​ടി​യ​ത്.
ര​ണ്ടു​മാ​സ​ത്തി​നി​ടെ ദേ​ശീ​യ​മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത​ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ പ​ന​മ​ണ്ണ​ക്കാ​രി​യാ​ണ് അ​ന​ശ്വ​ര. ക​ഴി​ഞ്ഞ​മാ​സം പ​ന​മ​ണ്ണ നാ​ഗ​ലോ​ടി​യി​ൽ അ​ഖി​ല​യും ദേ​ശീ​യ​മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.
സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 6365 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് അ​ന​ശ്വ​ര സ്വ​ർ​ണം നേ​ടി​യ​ത്. ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ന് അ​ന​ശ്വ​ര​യെ അ​ർ​ഹ​മാ​ക്കി​യ​ത്. മു​ന്പ് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ബോ​ക്സി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടു​ത​വ​ണ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.
സ്കൂ​ൾ ലെ​വ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​വും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.
നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​ശ്വ​ര കേ​ല​ശേ​രി ര​മേ​ശ​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ളാ​ണ്. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ച​ന്ദ്ര​ലാ​ലാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ.
അ​ന​ശ്വ​ര​യ്ക്കും അ​ഖി​ല​യ്ക്കും പു​റ​മെ കൂ​ങ്കാ​ട്ടു​പ​റ​ന്പി​ൽ കീ​ർ​ത്ത​ന, സ​ഹോ​ദ​രി ആ​തി​ര, ക​ള​ത്തി​ൽ സം​ഗീ​ത എ​ന്നി​വ​രും പ​ന​മ​ണ്ണ​യി​ലെ ബോ​ക്സി​ംഗ് താ​ര​ങ്ങ​ളാ​ണ്.
ക​ഴി​ഞ്ഞ സം​സ്ഥാ​ന ബോ​ക്സിംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ഞ്ചു​പേ​രും മെ​ഡ​ൽ നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യി​രു​ന്നു.
ഒ​റ്റ​പ്പാ​ലം അ​യേ​ണ്‍​ഫി​സ്റ്റ് മാ​ർ​ഷ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ സി. ​രാ​മ​ച​ന്ദ്ര​ന്‍റെ കീ​ഴി​ലാ​ണ് ഇ​വ​ർ ബോ​ക്സി​ംഗ് പ​രി​ശീ​ലി​ച്ച​ത്.
അ​ഞ്ചു​പേ​രു​ടെ​യും പൂ​ർ​വ​വി​ദ്യാ​ല​യ​മാ​യ പ​ന​മ​ണ്ണ എ​ൻ​വി​എ​യു​പി സ്കൂ​ളി​ൽ​നി​ന്നാ​ണ് ആ​ദ്യ​മാ​യി പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.