പ​ട്ടാ​ന്പി പോലീ​സ് സ്റ്റേ​ഷ​ന് പു​തി​യ മു​ഖ​ശ്രീ​യൊ​രു​ങ്ങുന്നു
Wednesday, July 6, 2022 12:16 AM IST
ഷൊ​ർ​ണൂ​ർ: ഗ​ത​കാ​ല പ്ര​താ​പം നി​ല​നി​ർ​ത്തി പ​ട്ടാ​ന്പി പൊ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന് പു​തി​യ മു​ഖ​ശ്രീ​യൊ​രു​ക്കും. 1893ൽ ​ബ്രി​ട്ടി​ഷ് ഭ​ര​ണ കാ​ല​ത്ത് സ്ഥാ​പി​ച്ച സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പോലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​മാ​ണി​ത്. മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട ന​വീ​ക​ര​ണ​ത്തി​ന് അഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.
പോലീ​സ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റാ​യാ​ണ് പ​ഴ​യ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ാന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എംഎ​ൽഎ ​ന​വീ​ക​ര​ണ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഒ.​ ല​ക്ഷ്മി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ൻ ടി.​പി. ഷാ​ജി, സ്ഥി​രം സ​മി​തി അം​ഗം പി. ​വി​ജ​യ​കു​മാ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് ക്ലി​ന്‍റ്, എ​സ്ഐ ബി​ന്ദു ലാ​ൽ, ട്രാ​ഫി​ക് എ​സ്ഐ ഗോ​പി​നാ​ഥ​ൻ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി കൃ​ഷ്ണ​ൻ, പോലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ സു​രേ​ഷ്, വി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു. സ്റ്റേ​ഷ​നി​ൽ നി​ന്ന് സ്ഥ​ലം മാ​റി പോ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.