ചോ​ർ​ന്നൊലി​ച്ച് ക​ൽ​ച്ചാ​ടി ആ​ദി​വാ​സി കോളനിയിലെ വീ​ടു​ക​ൾ
Wednesday, July 6, 2022 12:16 AM IST
ജോ​ജി തോ​മ​സ്
നെന്മാറ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ൽ​ച്ചാ​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ൾ ബ​ഹു​ഭൂ​രി​പ​ക്ഷ​വും മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​നാ​ൽ മേ​ൽ​ക്കൂ​ര​യ്ക്ക് മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച് ക​ഴി​യേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ബ​ഹു​ഭൂ​രി​പ​ക്ഷം വീ​ടു​ക​ളു​ടെ​യും സ്ഥി​തി പ​രി​താ​പ​ക​ര​മാ​യ​തി​നാ​ൽ മി​ക്ക​വ​രും അ​യ​ൽ വീ​ടു​ക​ളി​ലും മ​റ്റും രാ​ത്രി അ​ഭ​യം തേ​ടു​ക​യാ​ണ്.
പ​ണി​പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും മേ​ൽ​ക്കൂ​ര സി​മ​ന്‍റ് തേ​ച്ച് വെ​ള്ള​മൊ​ഴു​കി പോ​കാ​വു​ന്ന രീ​തി​യി​ൽ നി​ർ​മി​ക്കാ​ത്ത​താ​ണ് മേ​ൽ​ക്കൂ​ര​ക​ളി​ൽ നി​ന്ന് വെ​ള്ളം ഉ​ള്ളി​ലേ​ക്ക് ഇ​റ്റു വീ​ഴാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ വീ​ടു​ക​ൾ​ക്ക് അ​ക​ത്ത് അ​ന്തി​യു​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ചി​ല വീ​ടു​ക​ളി​ൽ ത​റ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും താ​മ​സ യോ​ഗ്യ​മ​ല്ലാ​താ​ക്കു​ന്നു. വീ​ടു​ക​ൾ​ക്ക​ക​ത്ത് വ​സ്ത്ര​ങ്ങ​ൾ പോ​ലും സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന് പു​റ​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യാ​ണ് വ​സ്ത്ര​ങ്ങ​ളും വി​റ​കും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​ത്. പ​ല സ്കീ​മു​ക​ളി​ലാ​യി കൊ​ച്ചി ക​ട​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ട്ടി​ക​വ​ർ​ഗ ആ​ദി​വാ​സി​ക​ളാ​യ ഇ​വ​ർ​ക്ക് പ​ല​പ്പോ​ഴാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വ​ർ​ഷ​കാ​ല​ത്ത് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​വ​യാ​യി.
പ​ഞ്ചാ​യ​ത്ത്, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് എ​ന്നി​വ​രെ അ​റി​യി​ച്ചി​ട്ടും വ​ർ​ഷ​കാ​ല​ത്തി​ന് മു​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. മി​ക്ക വീ​ടു​ക​ളും മേ​ൽ​പ്പു​ര ച​രി​ച്ച് ഓ​ടു​ക​ൾ വ​ച്ച് നി​ർ​മി​തി കേ​ന്ദ്ര മാ​തൃ​ക​യി​ൽ വാ​ർ​ത്ത​താ​യ​തി​നാ​ൽ ഓ​ടു​ക​ൾ പൊ​ട്ടി​യും ഇ​ള​കി​യും കി​ട​ക്കു​ന്ന​തി​നാ​ൽ വീ​ടി​ന​ക​ത്ത് കി​ട​ക്കു​ന്ന​വ​രു​ടെ ദേ​ഹ​ത്ത് ഓ​ടു​ക​ൾ പൊ​ട്ടി വീ​ഴു​ന്ന​ത് പ​തി​വാ​യി. 19 വീ​ടു​ക​ളി​ലാ​യി 40 ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.