ക​രി​ന്പ എ​ച്ച്എ​സ്എ​സി​ൽ വി​ജ​യോ​ത്സ​വം
Wednesday, July 6, 2022 12:16 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം നേ​ടി​യ ക​രി​ന്പ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളിൽ വി​ജ​യോ​ത്സ​വം ന​ട​ത്തി. വി​ജ​യോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ബി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഴു​വ​ൻ വി​ഷ​യ​ത്തി​ൽ എ ​പ്ല​സ് നേ​ടി​യ​വ​രെ​യും ഒന്പത് എ​ പ്ല​സ് നേ​ടി​യ​വ​രെ​യും രാ​ജ്യ​പു​ര​സ്കാ​രം നേ​ടി​യ ഗൈ​ഡ് സ്റ്റു​ഡ​ന്‍റ​സ്, എ​സ്പി​സി ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് യു​സ​ഫ് പാ​ല​ക്ക​ൽ, ഹെ​ഡ്മി​സ്ട്ര​സ് പി.​സു​ധ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റെ​ജി ജോ​സ്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ, വാ​ർ​ഡ് മെ​ന്പ​ർ റം​ല​ത്ത് പ്രസംഗിച്ചു.