വ്യാ​പാ​രി​ക​ൾ പോ​ലീസി​ൽ പ​രാ​തി ന​ല്കി
Wednesday, July 6, 2022 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ : വ​ട​വ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ചെ​റു​കി​ട ക​ട​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഫോ​ണ്‍, പ​ണം തു​ങ്ങി​യ​വ മോ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വ്യാ​പാ​രി​ക​ൾ പോ​ലി​സി​ൽ പ​രാ​തി ന​ല്കി.
വ​ട​വ​ള്ളി​യി​ലെ ചെ​റു​കി​ട ക​ട​യു​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ല്കി​യ​ത്. ക​ൽ​വീ​രാം​പ്പാ​ള​യം, ക​ണു​വാ​യ്, സോ​മ​യം​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ട​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന മോ​ഷ്ടാ​ക്ക​ൾ പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​വ​രെ പി​ടി​കൂ​ടു​ക​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യ​ത്.