ട്രാഫിക് പരിഷ്കരണത്തിനു മു​ന്നൊ​രു​ക്ക​മില്ലാ​ത്ത​തു തി​രി​ച്ച​ടി
Wednesday, July 6, 2022 12:15 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ മു​ത​ൽ തു​ട​ക്ക​മാ​യി. ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ൾ.
ബ​സു​ക​ൾ മാ​ത്ര​മാ​ണ് പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ​യും ഹോം ​ഗാ​ർ​ഡി​ന്‍റെ​യും സേ​വ​ന​മു​ണ്ട്. മ​റ്റു കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ പ​ഴ​യ മ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു.​
പ​രി​ഷ്കാ​ര​ങ്ങ​ൾ ശ​രി​യാ​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ടൗ​ണി​ലെ മ​റ്റു ബ​സ് സ്റ്റോ​പ്പു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി മ​ന്ദം ക​വ​ല​യി​ൽ മാ​ത്ര​മാ​ണ് ഏ​ക സ്റ്റോ​പ്പാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു മു​ന്നി​ൽ വ​ഴി​വാ​ണി​ഭ​ക്കാ​രാ​ണ് നി​റ​ഞ്ഞി​ട്ടു​ള്ള​ത്.
ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ​സ് വെ​യ്റ്റിം​ഗ് കേ​ന്ദ്രം ന​ട​പ്പാ​ത​യു​ടെ ലെ​വ​ലി​ലും താ​ഴെ​യാ​യ​തി​നാ​ൽ മ​ഴ പെ​യ്താ​ൽ മ​ലി​ന​ജ​ലം ഇ​വി​ടെ നി​റ​യും. ഇ​തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ട്.