നായ്ക്കർപാടി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഭീ​തിപ​ര​ത്തി കാ​ട്ടാ​നക്കൂട്ടം
Wednesday, July 6, 2022 12:15 AM IST
അ​ഗ​ളി : കോ​ട്ട​ത്ത​റ നാ​യ്ക്ക​ർ​പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം അ​തി രൂ​ക്ഷ​മാ​യി. ര​ണ്ടു​കൊ​ന്പ​നും മൂ​ന്ന് പി​ടി​യാ​ന​യും ര​ണ്ടു​കു​ട്ടി​യാ​ന​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഭീ​തി വി​ത​യ്ക്കു​ന്ന​ത്.

ഇ​ന്ന​ലെ നേ​രം പു​ല​ർ​ന്നും കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ാലി​റ്റി ആ​ശു​പ​ത്രി പ​രി​സ​ര​ത്തും മെ​യി​ൻ റോ​ഡി​ലും കാ​ട്ടാ​ന​ക​ൾ വി​ല​സി. നാ​യ​ക്കാ​ർ​പാ​ടി ഗോ​ട്ട്ഫാ​മി​നു പി​ന്നി​ലെ മ​ല​വാ​ര​ത്താ​ണ് ആ​ന​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ശി​രു​വാ​ണി പു​ഴ​യി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്ന് അ​ഗ​ളി ആ​ർ​ആ​ർ​ടി സം​ഘം പ​റ​ഞ്ഞു. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചീ​ര​ക്ക​ട​വ് മ​ഞ്ചി​ക​ണ്ടി മേ​ഖ​ല​യി​ൽ പ​തി​മൂ​ന്നം​ഗ കാ​ട്ട​നാ​ക്കൂ​ട്ടം ചു​റ്റി ക​റ​ങ്ങു​ന്നു​ണ്ട്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ച്ചി​ക്ക​ട​വ്, ചി​റ്റൂ​ർ, കു​റ​വാ​ൻ​പാ​ടി, ക​ള്ള​മ​ല, ചോ​ല​ക്കാ​ട് തു​ട​ങ്ങി അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​വ​സ മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​ക്കും കൂ​ട്ടാ​യും കാ​ട്ടാ​ന​ക​ൾ വ​ൻ കൃ​ഷി നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്.