മ​ഞ്ഞ​പ്പി​ത്തം: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Wednesday, July 6, 2022 12:15 AM IST
പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ലം പ​രി​ഗ​ണി​ച്ച് മ​ഞ്ഞ​പി​ത്ത രോ​ഗ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഹെ​പ്പ​റ്റൈ​റ്റീ​സ് എ ​അ​ഥ​വാ മ​ഞ്ഞ​പ്പി​ത്തം ക​ര​ളി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ്. രോ​ഗം പെ​ട്ട​ന്ന് ത​ന്നെ മ​റ്റു​ള​ള​വ​രി​ലേ​ക്ക് പ​ക​രു​ന്നു.
ശ​രീ​ര​ത്തി​ൽ വൈ​റ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മൂ​ലം ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ക​യും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്യും. മ​ഞ്ഞ നി​റ​ത്തി​ലു​ള​ള ബി​ലി​റൂ​ബി​ന്‍റെ അം​ശം ര​ക്ത​ത്തി​ൽ കൂ​ടു​ക​യും മ​ഞ്ഞ​പ്പി​ത്ത​ത്തി​ലേ​യ്ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.
പ​നി, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റി​ള​ക്കം, മ​ഞ്ഞ നി​റ​ത്തി​ലു​ള​ള മൂ​ത്രം, ച​ർ​മ്മ​ത്തി​ലും ക​ണ്ണി​ലും മ​ഞ്ഞ​നി​റം, ഇ​രു​ണ്ട നി​റ​ത്തി​ലു​ള​ള മ​ലം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.
രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ലം മ​ലി​ന​മാ​യ ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യും രോ​ഗി​യു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​ലൂ​ടെ​യും രോ​ഗം പ​ക​രു​ന്ന​ത്.
ല​ക്ഷ​ണ​ങ്ങ​ൾ നോ​ക്കി​യും ലാ​ബ് പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും മ​ഞ്ഞ​പ്പി​ത്ത​രോ​ഗം സ്ഥി​രീ​ക​രി​ക്കാം. ഒ​രാ​ഴ്ച​കൊ​ണ്ട് രോ​ഗം മാ​റും. വ​ള​രെ കു​റ​ച്ച് വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു​ള​ള ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രി​ക​യു​ള്ളൂ.