മണ്ണാർക്കാട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഒ​രു​കോ​ടി അ​നു​വ​ദി​ച്ച് എം​പി
Wednesday, July 6, 2022 12:15 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട് വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് എം​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കോ​വി​ഡി​ന് മു​ന്പ് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ 50 ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി​യോ​ളം രൂ​പ വ​രു​മെ​ന്നാ​ണ് ചെ​യ​ർ​മാ​നും മ​റ്റു​ള്ള​വ​രും ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. ഇ​തു​മു​ഴു​വ​നാ​യും ത​ന്‍റെ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച​താ​യി എം​പി പ​റ​ഞ്ഞു. ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 3000ത്തി​ല​ധി​കം പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ഈ ​മാ​സം അ​വ​സാ​ന വാ​ര​ത്തോ​ടെ എം​എ​ൽ​എ​മാ​രെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ യോ​ഗം ചേ​രു​മെ​ന്നും എം​പി പ​റ​ഞ്ഞു.
അ​ട്ട​പ്പാ​ടി​യി​ൽ ജോ​ലി​ക്ക് കാ​ത്തി​രി​ക്കു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തി യു​വാ​ക്ക​ൾ​ക്കാ​യി ഈ ​മാ​സം പ​ത്തി​ന് അ​ഗ​ളി ഹൈ​സ്കൂ​ളി​ൽ തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.