പരാതികളുടെ കെട്ടഴിക്കാൻ തളികക്കല്ലിലെ ആദിവാസികൾ
Wednesday, July 6, 2022 12:15 AM IST
ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

മം​ഗ​ലം​ഡാം: എം​പി​യും ജി​ല്ലാ ക​ള​ക്ട​റും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​നേ​താ​ക്ക​ളു​മെ​ല്ലാം ഇ​ന്ന് മ​ല​ക​യ​റി കോ​ള​നി​യി​ലെ​ത്തു​ന്പോ​ൾ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ഇ​ല്ലാ​യ്മ​ക​ളും ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കാ​ട്ടി​നു​ള്ളി​ലു​ള്ള ത​ളി​ക​ക്ക​ല്ലി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

എംപി ര​മ്യ ഹ​രി​ദാ​സി​ന്‍റെ എം ​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ 11ന് ​എ​ത്തു​ന്ന​ത്.

കോ​ട​തി ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കോ​ള​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​താ​ദ്യ​മാ​യി വ​ലി​യ വി​ക​സ​നം കോ​ള​നി​യി​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ആ​ദി​വാ​സി​ക​ൾ.

കോ​ള​നി​യി​ൽ 37 വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​മ​സി​ക്കാ​ൻ യോ​ഗ്യ​മാ​കും വി​ധം വൈ​ദ്യു​തി ക​ണ​ക്ഷ​നോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ആ​ക്കി​യി​ട്ടി​ല്ല.

ഇ​തി​നാ​ൽ മ​ഴ​ക്കാ​ല​മാ​യി​ട്ടും പ​ഴ​യ കൂ​ര​ക​ളി​ൽ ത​ന്നെ​യാ​ണ് കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ഇ​തി​നി​ടെ ഷെ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാം ത​ന്നെ 30,000 രൂ​പ വ​രെ വ​രു​ന്ന ക​റ​ന്‍റ് ബി​ല്ലു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ഒ​ഴി​വാ​ക്ക​ണം. വൈ​ദ്യു​തി സൗ​ജ​ന്യ​മാ​ണെ​ന്ന് പ​റ​യു​ക​യും എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ത്ര ഉ​യ​ർ​ന്ന ക​റ​ന്‍റ് ബി​ൽ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സു​ക​ൾ അ​യ​ച്ച് ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.

57 കു​ടും​ബ​ങ്ങ​ളു​ള്ള കോ​ള​നി​യി​ൽ മ​റ്റു വീ​ട്ടു​കാ​ർ​ക്കു കൂ​ടി ഇ​നി വീ​ടു​ക​ൾ നി​ർ​മി​ക്ക​ണം. ക​ട​പ്പാ​റ​യി​ൽ നി​ന്നും കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന സ്ഥി​തി​യു​ള്ള​തി​നാ​ൽ പോ​ത്തം​തോ​ട് പാ​ലം മു​ത​ൽ കോ​ള​നി വ​രെ സോ​ളാ​ർ വേ​ലി​യും തെ​രു​വു​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്ക​ണം.

കോ​ള​നി​ക്കു ചു​റ്റും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വേ​ലി പു​ന​സ്ഥാ​പി​ക്ക​ണം. റോ​ഡി​നി​രു​വ​ശ​വും അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന കാ​ട്ടു​മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണം.

പോ​ത്തം​തോ​ട്ടി​ൽ നി​ർ​മി​ച്ച പു​തി​യ പാ​ലം ക​ട​ന്ന് ഉ​റ​പ്പേ​റി​യ സം​ര​ക്ഷ​ണ വേ​ലി വേ​ണം. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​മാ​യ​തി​നാ​ൽ തി​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​വ​രു​ന്പോ​ൾ ഇ​വി​ടെ തെ​ന്നി വ​ൻ ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ടൂ​റി​സ്റ്റു​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ കാ​ട്ടു​ചോ​ല മ​റി​ക​ട​ക്കാ​ൻ താ​ത്കാ​ലി​ക പാ​ല​മെ​ങ്കി​ലും നി​ർ​മി​ക്ക​ണം.

കു​ത്തി​യൊ​ഴു​കു​ന്ന തോ​ട് മു​റി​ച്ച് ക​ട​ന്നാ​ണ് ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്തു​ന്ന​ത്. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ കോ​ള​നി​യി​ൽ എ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക​യും വേ​ണം.

വേ​ന​ലി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി​വേ​ണം. കോ​ള​നി​യി​ലെ ഉ​റ​വ ത​ന്നെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കി വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം.

കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടും പ്ര​കൃ​തി​യോ​ടും മ​ല്ല​ടി​ച്ച് ഉ​ൾ​ക്കാ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വ​ന വി​ഭ​വ​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ഉ​റ​പ്പു​വ​രു​ത്ത​ണം.

ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യ​ണം. കോ​ള​നി​യി​ലെ പു​രു​ഷ·ാ​രി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ​പാ​ന​ശീ​ല​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​ണ് സ്ത്രീ​ക​ളു​ടെ ആ​വ​ശ്യം.

വ​രു​മാ​നം മു​ഴു​വ​ൻ മ​ദ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ന​ല്ല ഭ​ക്ഷ​ണം പോ​ലും കി​ട്ടാ​നി​ല്ലാ​ത്ത ദു​ര​വ​സ്ഥ​യു​ണ്ട്.

ഇ​ത് സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ന​വ​ജാ​ത ശി​ശു​മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ക​യാ​ണ്. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കോ​ള​നി​യി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഇ​പ്പോ​ൾ പ​ത്തു​കി​ലോ​മീ​റ്റ​ർ ന​ട​ന്ന് പൊ​ൻ​ക​ണ്ട​ത്ത് എ​ത്തി​യാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. സൗ​ജ​ന്യ നി​ര​ക്കി​ൽ കി​ട്ടു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കോ​ള​നി​യി​ൽ എ​ത്തി​ക്കാ​ൻ കി​ട്ടു​ന്ന​തി​ൽ കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ.

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ക​ട​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ.​എ​ൽ.​പി സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന ആ​വ​ശ്യം.

ഹോ​സ്റ്റ​ൽ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ന്നേ ചെ​റു​പ്പ​ത്തി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം നി​ല​ക്കു​ക​യാ​ണ്. ആ​ന ഉ​ൾ​പ്പെ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഉ​ള്ള​തി​നാ​ൽ കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളെ ത​നി​ച്ച് പ​റ​ഞ്ഞു വി​ടാ​നും ര​ക്ഷി​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല.

സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് ത​ന്നെ ഹോ​സ്റ്റ​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഉ​ണ്ടെ​ന്നി​രി​ക്കെ അ​തി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​യി​ലെ അ​മ്മ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.