ക​നാ​ലി​ൽ ഒഴുകിപ്പോയ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് വീണ്ടെടു​ത്ത് അ​ഗ്നിര​ക്ഷാ സേ​ന
Tuesday, July 5, 2022 12:44 AM IST
ചി​റ്റൂ​ർ : വീ​ട്ട​മ്മ​യു​ടെ പ​ണ​മ​ട​ങ്ങി​യ ഹാ​ൻ​ഡ് ബാ​ഗ് ബ്രാ​ഞ്ച് ക​നാ​ലി​ൽ വീ​ണ് ഒ​ഴു​കി​പ്പോ​യ​ത് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി ക​ണ്ടെ​ത്തി.
വി​ള​യോ​ടി അ​ല​യാ​ർ സ്വ​ദേ​ശി​നി ഫാ​ത്തി​മ ബീ​വി​യു​ടേ​താ​ണ് ബാ​ഗ്. സ​മീ​പ​ത്തു ത​ന്നെ​യു​ള്ള ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്ത നാ​ലാ​യി​രം രൂ​പ, ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു.
വീ​ട്ടി​ലേ​ക്ക് ബ​സ് ക​യ​റു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന​തി​നി​ടെ ബാ​ഗ് അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യും സ്ലാ​ബു​ക​ളു​ടെ വി​ട​വി​ലൂ​ടെ ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ക​യു​മാ​യി​രു​ന്നു.
ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്താ​ണ് സം​ഭ​വം. അ​ഞ്ച​ടി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ച​യു​ള്ള ക​നാ​ലി​ൽ ഒ​ന്ന​ര​യ​ടി​യോ​ളം ജ​ല​നി​ര​പ്പി​ൽ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു. ഫാ​ത്തി​മ ബീ​വി ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​രം അ​ഗ്നി ര​ക്ഷാ​നി​ല​യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് സം​ഭ​വസ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി ര​ക്ഷാ​നി​ല​യം ജീ​വ​ന​ക്കാ​ർ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന ക​നാ​ലി​നെ മീ​തെ​യി​ട്ട സ്ലാ​ബ് നീ​ക്കി ക​നാ​ലി​ൽ ഇ​റ​ങ്ങി. അ​ക​ത്തു മാ​ലി​ന്യം കു​മി​ഞ്ഞു കി​ട​ന്ന​തും അ​മി​ത ദു​ർ​ഗ​ന്ധ​മു​ണ്ടാ​വു​ന്ന​തും തെ​ര​ച്ചി​ൽ ഏ​റെ ശ്ര​മ​ക​ര​മാ​യി.
ക​നാ​ലി​ന​ക​ത്ത് തു​ര​ങ്ക​പ്പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു പോ​ലെ ഏ​റെ പ​ണി​പ്പെ​ട്ട് ഒ​രു മ​ണി​ക്കൂ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി വീ​ണ സ്ഥ​ല​ത്തു നി​ന്നും പ​തി​ന​ഞ്ചു മീ​റ്റ​ർ അ​ക​ലെ ബാ​ഗ് ക​ണ്ടെ​ത്തി. എ​സ്എ​ഫ്ആ​ർ​ഒ പ്ര​സാ​ദ്, എ​ഫ്ആ​ർ​ഒ​മാ​രാ​യ അ​ഭി​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.