പുരസ്കാര നിറവിൽ മ​ണ്ണാ​ർ​ക്കാ​ട് കോ​-ഓ​പ്പ​റേ​റ്റീ​വ് എഡ്യുക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി
Tuesday, July 5, 2022 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള ര​ണ്ടാം സ്ഥാ​നം മ​ണ്ണാ​ർ​ക്കാ​ട് കോ​-ഓ​പ്പ​റേ​റ്റീ​വ് എഡ്യുക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​ക്ക്.
സം​ഭാ​വ​ന​യും ത​ല​വ​രി പ​ണ​വു​മി​ല്ലാ​തെ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​താ​ണ് മ​ണ്ണാ​ർ​ക്കാ​ട് കോ​ഓ​പ്പ​റേ​റ്റീ​വ് എ​ഡ്യുക്കേ​ഷ​ൻ സൊ​സൈ​റ്റി​യെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.
നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ, 100 ശ​ത​മാ​നം വി​ജ​യം, പാ​ഠ്യ-പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലു​ള്ള മി​ക​വ്, മി​ക​ച്ച യാ​ത്ര സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യാണ് സം​ഘ​ത്തെ മി​ക​ച്ച​താ​ക്കു​ന്നത്.
പാ​ര​ല​ൽ കോ​ള​ജ് സ്ഥാ​പി​ച്ചു​കൊ​ണ്ട് 1967ലാ​ണ് സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​ത്. ഇ​ന്ന് ആറു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 3000 വി​ദ്യാ​ർ​ഥി​ക​ളും 175 അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​മാ​ണ് സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്.
കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഏ​ക ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും സം​ഘ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് ഉ​ള്ള​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ഇം​ഗ്ലീ​ഷ് മീ​ഡി​യം, എ​ൽപി ​സ്കൂ​ൾ, പ്രീ​പ്രൈ​മ​റി, ഹി​ന്ദി അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന സ​ഹ​ക​ര​ണ വ​നി​താ കോ​ള​ജ്, ഹൈ​സ്കൂ​ൾ കോ​ളേ​ജ് തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സം വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം സ്ഥാ​പ​നം നേ​ടി​യി​രു​ന്നു. പി.​കെ.​ ശ​ശി ചെ​യ​ർ​മാ​നും കെ.​എ. ക​മ്മാ​പ്പ വൈ​സ് ചെ​യ​ർ​മാ​നും എം. ​മ​നോ​ജ് സെ​ക്ര​ട്ട​റി​യു​മാ​യ സ​മി​തി​യാ​ണ് സം​ഘം ന​യി​ക്കു​ന്ന​ത്.