ജ​ന​പ്രീ​തി തി​രി​ച്ചുപി​ടി​ച്ച് നാ​ട​ൻ അ​ന്പ​ഴ​ങ്ങ!
Tuesday, July 5, 2022 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ണ്ടു കാ​ല​ത്ത് ത​റ​വാ​ട്ട് വീ​ടു​ക​ളു​ള്ള പ​റ​ന്പു​ക​ളി​ൽ ക​ണ്ടി​രു​ന്ന അ​ന്പ​ഴ​ങ്ങ​ക്ക് വീ​ണ്ടും ജ​ന​പ്രീ​തി​യേ​റു​ന്നു.

നാ​ട​ൻ അ​ന്പ​ഴ​ത്തി​ന്‍റെ സീ​സ​ണാ​യ​തോ​ടെ വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​ന്പ​ഴ​ക്കു​ല​ക​ളു​ടെ കൗ​തു​ക കാ​ഴ്ച​ക​ളാ​ണി​പ്പോ​ൾ.

കി​ലോ​യ്ക്ക് 100 രൂ​പ​യാ​ണ് വി​ല. എ​ള​നാ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​ന്പ​ഴം കൂ​ടു​ത​ലും വ​രു​ന്ന​തെ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ പ​ച്ച​ക്ക​റി ക​ട​യി​ലെ അ​ബു പ​റ​ഞ്ഞു.

അ​ച്ചാ​ർ ഉ​ണ്ടാ​ക്കാ​നാ​ണ് ആ​ളു​ക​ൾ ഇ​ത് കൂ​ടു​ത​ലും വാ​ങ്ങു​ന്ന​ത്. ചൂ​ടു ചോ​റും അ​ന്പ​ഴ​ങ്ങ അ​ച്ചാ​റും ഉ​ണ്ടെ​ങ്കി​ൽ പി​ന്നെ മ​റ്റു ക​റി​ക​ൾ പോ​ലും വേ​ണ്ട എ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ക.

പു​ളി​ക്ക് പ​ക​ര​ക്കാ​ര​നാ​യും അ​ന്പ​ഴം സ്ഥാ​നം പി​ടി​ക്കാ​റു​ണ്ട്. തീ​രെ മൂ​പ്പാ​കാ​ത്ത ഇ​ളം അ​ന്പ​ഴം ഉ​പ്പു കൂ​ട്ടി ക​ഴി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ൾ അ​ന്പ​ഴ കു​ല​ക​ൾ ക​ണ്ടാ​ൽ പി​ന്നെ വി​ടി​ല്ല.

ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​നു മു​ന്പ് നാ​ട​ൻ നെ​ല്ലി​ക്ക​ക്കൊ​പ്പം കു​ട്ടി​ക​ൾ സ്കൂ​ളി​ൽ കൊ​ണ്ടു വ​രു​ന്ന ഒ​രു ഇ​ന​മാ​യി​രു​ന്നു അ​ന്പ​ഴം.

ഇ​ന്ന​ത്തെ പു​തു​ത​ല​മു​റ​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും പ​ക്ഷെ, അ​ന്പ​ഴം എ​ന്ന​ത് എ​ന്താ​ണെ​ന്ന് പോ​ലും ചി​ല​പ്പോ​ൾ അ​റി​ഞ്ഞെ​ന്നു വ​രി​ല്ല.

വീ​ടു​ക​ളും കെ​ട്ടി​ട സ​മു​ഛ​യ​ങ്ങ​ളും നി​റ​ഞ്ഞ​തോ​ടെ പ​റ​ന്പു​ക​ളു​ടെ വി​സ്തൃ​തി കു​റ​ഞ്ഞ​പ്പോ​ൾ അ​ന്പ​ഴ മ​ര​ങ്ങ​ളെ​ല്ലാം ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

ഇ​പ്പോ​ൾ ഹൈ​ബ്രീ​ഡ് അ​ന്പ​ഴ​മാ​ണ് പ​ല​രു​ടെ​യും അ​ടു​ക്ക​ള തോ​ട്ട​ങ്ങ​ളി​ൽ ഉ​ള്ള​ത്. ഇ​ല​ക​ൾ​ക്കി​ട​യി​ൽ കു​ല​ക​ളാ​യി പ​ച്ച​നി​റ​ത്തി​ലു​ള്ള അ​ന്പ​ഴം കാ​യ്ച്ചു നി​ൽ​ക്കു​ന്ന​ത് കാ​ണാ​നും കൗ​തു​ക​മാ​ണ്.