ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ നവീകരണത്തിനു ഒ​ന്ന​രക്കോടി
Tuesday, July 5, 2022 12:42 AM IST
ഒ​റ്റ​പ്പാ​ലം : ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സെ​മി​നാ​റി​ൽ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഒ​ന്ന​ര കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സെ​മി​നാ​റി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി. 15 കോ​ടി 25 ല​ക്ഷ​ത്തി പ​തി​മൂ​ന്നാ​യി​രം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ഈ ​വ​ർ​ഷം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കും.
ഉ​ത്പാ​ദ​ന മേ​ഖ​ല, ശു​ചി​ത്വം മാ​ലി​ന്യ സം​സ്ക​ര​ണം ജ​ല​സം​ര​ക്ഷ​ണം, പാ​ർ​പ്പി​ട മേ​ഖ​ല, വ​നി​ത ഘ​ട​ക​പ​ദ്ധ​തി, കു​ട്ടി​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ ഭി​ന്ന ലിം​ഗ​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ നി​ർ​ബ​ന്ധിത മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പ​മാ​യി.​
തോ​ടു​ക​ളു​ടെ സം​രം​ക്ഷ​ണ​ത്തി​ന് 10 ല​ക്ഷം, പൊ​തു പാ​ർ​ക്കി​ന് 10 ല​ക്ഷം, പൊ​തു​ശ്മ​ശാ​ന​ത്തി​ന് ഒരു കോ​ടി, സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന് ഒരു കോ​ടി 23 ല​ക്ഷം, ഒ​റ്റ​പ്പാ​ല​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ന് അഞ്ച് ല​ക്ഷം, റോ​ഡു​ക​ൾ ന​ന്നാ​ക്കു​ന്ന​തി​ന് ഒരു കോ​ടി 72 ല​ക്ഷം, തെ​രു​വ് വി​ള​ക്ക് അ​റ്റ​കു​റ്റ​പ​ണി​ക്ക് 24 ല​ക്ഷം എ​ന്നി​ങ്ങ​നെ പ​ണം നീ​ക്കിവയ്ക്കും.
ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് 70ല​ക്ഷം രൂ​പ, രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ല്കാ​ൻ 10 ല​ക്ഷം, ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ന് സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ, വൃ​ദ്ധ​ർ​ക്ക് ക​ട്ടി​ൽ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കും ഹോ​മി​യോ ആ​ശു​പ​ത്രി​ക്കും 75 ല​ക്ഷം രൂ​പ വീ​തം നീ​ക്കിവച്ചു.
ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ അ​ര​ക്കോ​ടി രൂ​പ​യു​ടെ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വ​യോ​മി​ത്രം വ​ഴി 10 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്ന് വാ​ർ​ഡു​ക​ളി​ൽ ന​ല്കും.
അം​ഗ പ​രി​മി​ത​ർ​ക്ക് സ്കൂ​ട്ട​ർ ന​ൽ​കും. അങ്കണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് 60 ല​ക്ഷ​ത്തി​ന്‍റെ സ​ഹാ​യം ന​ല്കും.
മൃ​ഗാ​ശു​പ​ത്രി വ​ഴി 20 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ൽ ന​ല്കാ​ൻ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം തു​റ​ന്നുന​ല്കും.
ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഷീ ​ലോ​ഡ്ജ് ഉ​ട​ൻ തു​ട​ങ്ങും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്ക് പ്ര​ധാ​ന്യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പ​ടെ 15 കോ​ടി 25 ല​ക്ഷ​ത്തി പ​തി​മൂ​ന്നാ​യി​രം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാണ് കെ. ​ജാ​ന​കിദേ​വി ചെ​യ​ർ​പേ​ഴ്സ​ണാ​യ ഭ​ര​ണ സ​മി​തി നേ​തൃ​ത്വം ന​ല്കു​ന്ന​ത്.