അ​ട്ട​പ്പാ​ടി കോ​-ഓപ്പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി​ക്ക് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ​സ് റി​സ​ർ​ച്ച് പു​ര​സ്കാ​രം
Tuesday, July 5, 2022 12:42 AM IST
പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി കോ-ഓ​പ്പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി​ക്ക് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ 2022ലെ ​സ്പൈ​സ​സ് പു​ര​സ്കാ​രം.
ഫാ​മിം​ഗ് സൊ​സൈ​റ്റി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം. കോ​ഴി​ക്കോ​ട് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫാ​മിം​ഗ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ആ​ർ.​ രാ​ജേ​ഷ്കു​മാ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
ഫാ​മി​ലെ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് എ​ക്സ്പോ​ർ​ട്ട് ലൈ​സ​ൻ​സും എ​ൻ​ഒ​പി (നോ​ർ​മ​ൽ ഓ​ർ​ഗാ​നി​ക് പ്രൊ​ഡ​ക്്ഷൻ) എ​ൻ​പി​ഒ​പി (നാ​ഷ​ണ​ൽ പ്രോ​ഗ്രാം ഫോ​ർ ഓ​ർ​ഗാ​നി​ക് പ്രൊ​ഡ​ക്്ഷൻ) സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഉ​ണ്ട്.
നാ​ല് ഫാ​മു​ക​ളി​ലാ​യി ന​ഴ്സ​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ 200 ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഫാ​മി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1975 ലാ​ണ് ഫാ​മിം​ഗ് സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന​ത്. ഫാ​മിം​ഗ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ചി​ണ്ട​ക്കി, ക​രു​വാ​ര, പോ​ത്തു​പ്പാ​ടി, വ​ര​ടി​മ​ല തു​ട​ങ്ങി നാ​ല് ഫാ​മു​ക​ളാ​ണ് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​ട്ട​പ്പാ​ടി ഫാ​മിം​ഗ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ്. ഐ​ടി​ഡി​പി ഓ​ഫീ​സ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യാ​ണ് ഫാ​മിം​ഗ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം.