അ​ല​വ​ൻ​സ് അ​നു​വ​ദി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, July 5, 2022 12:42 AM IST
പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യു​ന്ന പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 2013 ജൂ​ണ്‍ 10ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഡി​ഫി​ക്ക​റ്റ് ഏ​രി​യാ അ​ല​വ​ൻ​സ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ഇ​ത് എ​ത്ര​യും വേ​ഗം ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ല്കി​യ​ത്.​
2013 ഏ​പ്രി​ൽ 25ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും പാ​രാ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്കും ഡി​ഫി​ക്ക​ൽ​റ്റ് ഏ​രി​യാ അ​ല​വ​ൻ​സാ​യി 2000 രൂ​പ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 20 ശതമാനം സ്പ​ഷ്യ​ൽ അ​ല​വ​ൻ​സും ന​ല്കാ​ൻ ഉ​ത്ത​ര​വാ​യി​രു​ന്നു.
എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് സ്പെ​ഷ്യ​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന​തെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഡി.​എ​ച്ച്.​ സു​ഭാ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.
പാ​രാ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രി​ൽ അ​ധി​ക​വും പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.