വാൽപ്പാറയിൽ കാ​ട്ടാ​ന​ക്കൂ​ട്ടം അങ്കണ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ത്തു
Tuesday, July 5, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം അങ്കണ​വാ​ടി കെ​ട്ടി​ട​വും വീ​ടും ത​ക​ർ​ത്തു. ഉ​രു​ളി​ക്ക​ൽ എ​സ്റ്റേ​റ്റി​ലു​ള്ള ഗ​വ. എ​ൽ​പി സ്കൂ​ളി​ലു​ള്ള അം​ഗ​ണ​വാ​ടി കെ​ട്ടി​ട​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങി​യ ഏ​ഴ് ആ​ന​ക​ൾ അ​ട​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം അങ്കണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു വ​ശം ത​ക​ർ​ത്ത് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വീ​ട്ടു ചു​മ​രും ത​ക​ർ​ത്തു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ വ​ന​പാ​ല​ക​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.