നെ​ഹ്റു ആ​ർ​ട്സ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
Tuesday, July 5, 2022 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: നെ​ഹ്റു ആ​ർ​ട്സ് കോ​ള​ജി​ൽ 20-ാമ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. പി.​കെ. ദാ​സ് മെ​മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് നെ​ഹ്റ്രു ഗ്രൂ​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി അ​ഡ്വ.​ഡോ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

കൊ​ടൈ​ക്ക​നാ​ൽ മ​ദ​ർ തെ​രേ​സ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ വി​മ​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്രൊ​ഫ.​വൈ​ദേ​ഹി വി​ജ​യ​കു​മാ​ർ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ബി​രു​ദ​ദാ​നം ന​ട​ത്തി. ച​ട​ങ്ങി​ൽ 29 വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദം സ്വീ​ക​രി​ച്ചു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഡോ.​ ജ​യ​പ്രി​യ​ ന​ന്ദി പ​റ​ഞ്ഞു.