പാലക്കാട് : വികസനോന്മുഖമായ പരിപാടികളുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന പ്രതിപക്ഷ നീക്കങ്ങളെ ശക്തമായി പല്ലും നഖവും ഉപയോഗിച്ച് കേരള കോണ്ഗ്രസ് -എം എതിർക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
പ്രകടനത്തിനു മുന്നോടിയായി നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം കെ.എം. വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് എൻ.പി. ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. ശശിധരൻ, ജോസ് കൊല്ലിയിൽ, സന്തോ ഷ് കാഞ്ഞിരപ്പാറ, അഡ്വ. ടൈറ്റസ് ജോസഫ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് തോമസ് ജോണ് കാരുവള്ളി എന്നിവർ പ്രസംഗിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റുമാരായ സണ്ണി എൻ. ജേക്കബ്, ഗോപിനാഥ് ഒറ്റപ്പാലം, സാജൻ ധോണി, പി.കെ. കൃഷ്ണൻ, സജീവൻ, ദേവകുമാർ, എ. ഇബ്രാഹിം (കെടിയുസി - എം) പ്രേമ കൃഷ്ണകുമാർ (വനിതാ കോണ്ഗ്രസ് - എം) ജോസ് വടക്കേക്കര (കർഷക യൂണിയൻ -എം), കെ. സതീഷ് ആലത്തൂർ തങ്കച്ചൻ കണ്ടം പറന്പിൽ, മധു ദണ്ഡപാണി (പ്രവാസി കോണ്ഗ്രസ് - എം), ബേബി പാണുച്ചിറ, ബിജു പുഴയ്ക്കൽ (ഐടി വിംഗ് ജില്ലാ കോ- ഒാഡിനേറ്റർ) എന്നിവർ നേതൃത്വം നല്കി.