സ്വാ​മി വി​വേ​കാ​ന​ന്ദ സ​മാ​ധി​ ദി​നാ​ച​ര​ണം
Tuesday, July 5, 2022 12:41 AM IST
പാ​ല​ക്കാ​ട് : സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പ്ര​തീ​ക​വും ഇ​ന്ത്യ​യി​ൽ സാ​മൂ​ഹ്യ​നീ​തി​യു​ടെ പ്ര​ചോ​ദ​ന​വു​മാ​യി​രു​ന്നു​വെ​ന്ന് എ​ൻ​എ​പി​എം ക​ണ്‍​വീ​ന​ർ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പെ​ട്ടു. സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ 120-ാമ​ത് സ​മാ​ധി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​എ​പി​എം പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച ന്ധ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി എ​ന്ന കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​വേ​കാ​ന​ന്ദ സ്വാ​മി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി യോ​ഗം ആ​രം​ഭി​ച്ചു. കെ.​ആ​ർ. ബി​ർ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ർ.​ സു​രേ​ന്ദ്ര​ൻ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട്, എ​ൻ. രാ​ജേ​ന്ദ്ര​ൻ, പി​രാ​യി സെ​യ്ത് മു​ഹ​മ​ദ്, വി.​ പ​ത്മ​മോ​ഹ​ൻ, എ​ൻ. ​ച​ന്ദ്ര​ൻ, കാ​ദ​ർ ക​ണ്ണാ​ടി, വി.​ ച​ന്ദ്ര​ൻ, കെ.​വി. അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.