ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളില്ല
Tuesday, July 5, 2022 12:41 AM IST
ഒ​റ്റ​പ്പാ​ലം : ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​വു​ന്നി​ല്ലെന്നു പ​രാ​തി.
നേ​ര​ത്തെ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​യി.
പ​ട്ട​ണ​കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ന്ന​ര​മാ​സ​മാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​മെ​ത്താ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. പ​ട്ട​ണ​ത്തി​ൽ പൈ​പ്പ് മാ​റ്റി​വയ്​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങി​യ​ത്.
പ​ല​ത​വ​ണ പ​രാ​തി ന​ല്കി​യി​ട്ടും ജ​ല അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. ബാ​ങ്കു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജ​ല അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി.
ജ​ല അഥോ​റി​റ്റി​യു​ടെ വെ​ള്ളം ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ശേ​ഖ​രി​ച്ചാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. മി​ക്ക​പ്പോ​ഴും ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള നഗരത്തിൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി​ചെ​യ്യാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​തു​മൂ​ലം രാ​ത്രി​യി​ലാ​ണ് പ​ണി​യെ​ല്ലാം ന​ട​ക്കു​ന്ന​ത്. ഒ​പ്പം പാ​ത​യോ​ര​ത്തും മ​ണ്ണി​ന​ടി​യി​ലൂ​ടെ​യും പോ​കു​ന്ന കേ​ബി​ളു​ക​ൾ മൂ​ലം പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ​ണി പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന​തു​മാ​ണ് പ്ര​ശ്നം.
പ​ട്ട​ണ​ത്തി​ൽ കു​ഴി​യെ​ടു​ത്തി​ട​ത്തെ​ല്ലാം മ​ഴ​പെ​യ്ത​തോ​ടെ ചെ​ളി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ഹൃ​ദ​യം മ​ണ്ണും ചെ​ളി​യും മൂ​ലം ചെ​ളി​ക്കുള​മാ​യ സ്ഥി​തി​യാ​ണ്.