ചി​റ്റൂ​ർ അ​ഗ്നിര​ക്ഷാ​നി​ല​യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Tuesday, July 5, 2022 12:41 AM IST
ചി​റ്റൂ​ർ : അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സേ​നാം​ഗ​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പ് ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​ൽ. ക​വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​റും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കെ.​സി. പ്രീ​ത്, ഡോ.​ അ​പ​ർ​ണ, കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ൻ.​ ഷ​ജി, കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് ഡ്രൈ​വ​ർ മെ​ക്കാ​നി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പു​ഷ്പ​രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ്സ​ണ്‍ ഹി​ലാ​രിയോ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ വി.​ ക​ണ്ണ​ദാ​സ്, പോ​സ്റ്റ് വാ​ർ​ഡ​ൻ സ​നു എം.​ സ​നോ​ജ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ എം. ​ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.