റ​ബ​ർ ഉ​ത്പാ​ദ​ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്ക് ആ​റുമാ​സം കൊ​ണ്ട് ഇ​ര​ട്ടിവി​ല
Tuesday, July 5, 2022 12:41 AM IST
നെന്മാറ : റ​ബ​ർ മ​ര​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് ടാ​പ്പിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി മ​ഴ മ​റ​യി​ട്ട് ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല വ​ർധ​ന ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​യ ആ​സി​ഡ്, ഉ​ത്തേ​ജ​ക ഹോ​ർ​മോ​ണ്‍, കു​മി​ൾ​നാ​ശി​നി, അ​ലൂ​മി​നി​യം ഡി​ഷ്, ചി​ര​ട്ട, ക​ന്പി തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ആ​റു​മാ​സം കൊ​ണ്ട് ഇ​ര​ട്ടി​യോ​ളം വി​ല വ​ർ​ധി​ച്ച​ത്.
റ​ബർ പാ​ൽ ഷീ​റ്റ് ആ​ക്കു​ന്ന​തി​ന് പാ​ൽ ഉ​റ കൂ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ർ​മി​ക് ആ​സി​ഡ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 35 കി​ലോ ബാ​ര​ലി​ന് 3100 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ​യാ​ഴ്ച 5900 രൂ​പ​യു​മാ​യി വി​ല ഉ​യ​ർ​ന്നു. ഗു​ജ​റാ​ത്തി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ലെ ഫോ​ർ​മി​ക് ആ​സി​ഡ് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ജി​എ​സ്ടി വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​മാ​യി ആ​സി​ഡ് വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ആ​സി​ഡ് നി​ർ​മാ​ണ ക​ന്പ​നി​ക​ൾ ഉ​ൽ​പാ​ദ​നം നി​ർ​ത്തി പ​ക​രം ചൈ​ന​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത് ബാ​ര​ലു​ക​ളി​ൽ നി​റ​ച്ച് അ​വ​രു​ടെ ബ്രാ​ൻ​ഡി​ൽ വി​ൽ​പ്പ​ന തു​ട​രു​ക​യാ​യി​രു​ന്നു.
ചൈ​ന​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച​തോ​ടെ പ​ശ്ചി​മേ​ഷ്യ ഗ​ൾ​ഫ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​പ്പോ​ൾ ആ​സി​ഡ് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് വി​ല വ​ർ​ധ​ന വ​രു​ന്ന​തെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ജ​ർ​മ​നി, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫോ​ർ​മി​ക് ആ​സി​ഡ് ജി​എ​സ്ടി വ​ന്ന​തോ​ടെ​യു​ള്ള വി​ല വ​ർ​ധ​ന​വി​ൽ പ്ര​മു​ഖ ക​ന്പ​നി​ക​ൾ ഇ​റ​ക്കു​മ​തി നി​ർ​ത്തി​യ​തും ഫോ​ർ​മി​ക് ആ​സി​ഡ് വി​ല ഉ​യ​രാ​ൻ മ​റ്റൊ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
മ​ഴ​ക്കാ​ല​ത്ത് റ​ബ​ർ ഷീ​റ്റു​ക​ളി​ൽ കു​മി​ൾബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര നൈ​ട്രോ ഫി​നോ​ൾ എ​ന്ന കു​മി​ൾനാ​ശി​നി​യും ജ​നു​വ​രി​യി​ൽ 200 ഗ്രാ​മി​ന് 95 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 140 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ടാ​പ്പിം​ഗ് എ​ന്ന രീ​തി​യി​ൽ ഇ​ട​വേ​ള കൂ​ട്ടി ടാ​പ്പ് ചെ​യ്തി​രു​ന്ന മ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ത്തി​പ്പോ​ണ്‍ എ​ന്ന ഹോ​ർ​മോ​ണ്‍ 100 ഗ്രാ​മി​ന് 135ൽ ​നി​ന്നും 180 ആ​യി വ​ർ​ധി​ച്ചു. ഒ​രു കി​ലോ ആ​സി​ഡ്160​ൽ നി​ന്നും 240 ആ​യും വി​ല വ​ർ​ധി​ച്ചു. റ​ബ​ർഷീ​റ്റ് ഉ​ൽ​പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ന്പി, പ്ലാ​സ്റ്റി​ക്, ചി​ര​ട്ട, അ​ലൂ​മി​നി​യം ഡി​ഷ് എ​ന്നി​വ​യും ക്ര​മാ​തീ​ത​മാ​യി വി​ല വ​ർ​ധി​ച്ചു.
മാ​സ​ങ്ങ​ൾ​ക്ക​കം റ​ബ​ർ അ​ധി​ഷ്ഠി​ത അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച​ത് റ​ബ​ർ ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന റ​ബ​ർ വി​ല​യി​ലും താ​ഴെ​യാ​യി റ​ബർ വി​ല തു​ട​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.