കു​തി​ര​വ​ഴി​പാ​ലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Tuesday, July 5, 2022 12:41 AM IST
ഒ​റ്റ​പ്പാ​ലം: കു​തി​ര​വ​ഴി​പാ​ലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ പാ​ല​പ്പു​റ​ത്തെ​യും ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കു​റു​ശി​യെ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടാ​ണ് മു​ള​ഞ്ഞൂ​ർ തോ​ടി​നു കു​റു​കെ കു​തി​ര​വ​ഴി​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്.​ പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. അ​ഞ്ച​ര കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണു പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം കെ.​ പ്രേം​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വി​ല​യി​രു​ത്തി. പ്ര​ദേ​ശ​ത്തി​ന്‍റെ ഘ​ട​ന പ​രി​ഗ​ണി​ച്ചു തോ​ടി​നു കു​റു​കെ ച​രി​ഞ്ഞ നി​ല​യി​ലു​ള്ള പാ​ല​മാ​ണു നി​ർ​മി​ക്കു​ന്ന​ത്. 26 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ വീ​തി ന​ട​പ്പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ 11 മീ​റ്റ​റാ​ണ്. ഇ​രു ഭാ​ഗ​ങ്ങ​ളി​ലാ​യി 135 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് അ​പ്രോ​ച്ച് റോ​ഡു​ക​ൾ. പ്ര​സി​ദ്ധ​മാ​യ ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​നു നെ​ല്ലി​ക്കു​റു​ശി​യി​ൽ നി​ന്നു​ള്ള കു​തി​ര​ക്കോ​ല​ത്തെ എ​ഴു​ന്ന​ള്ളി​ച്ചു കൊ​ണ്ടു​വ​രു​ന്പോ​ൾ തോ​ട് കു​റു​കെ ക​ട​ക്കാ​ൻ നേ​രി​ട്ടി​രു​ന്ന ബു​ദ്ധി​മു​ട്ടു കൂ​ടി പ​രി​ഗ​ണി​ച്ചു വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ട പ​ദ്ധ​തി​യാ​ണി​ത്.

ഇ​തു പ​രി​ഗ​ണി​ച്ചാ​ണു പ​ദ്ധ​തി​യു​ടെ പേ​ര് "കു​തി​ര​വ​ഴി​പ്പാ​ലം’ എ​ന്നാ​ക്കി മാ​റ്റി​യ​തും. അ​ടു​ത്ത പൂ​ര​ത്തി​നു മു​ൻ​പു പാ​ലം തു​റ​ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. കൈ​വ​രി​ക​ളു​ടെ​യും ന​ട​പ്പാ​ത​ക​ളു​ടെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ​വും മി​നു​ക്കു​പ​ണി​ക​ളു​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മം​ഗ​ലം-​മു​രു​ക്കും​പ​റ്റ പാ​ത​യി​ൽ നി​ന്നു പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി മാ​റും പു​തി​യ പാ​ലം. 2015ൽ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​യാ​ണി​ത്. സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ക​യാ​യി​രു​ന്നു.