പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 4, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​നൈ​ത്തു ക്രി​സ്തു​വ മ​ക്ക​ൾ ഒ​രു​ങ്കി​നൈ​പ്പ് ന​ല മ​യ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
സം​ഘ​ട​ന ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സി.​എം. രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഗാ​ർ​ഫീ​ൽ​ഡ്, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​ഡ്വി​ൻ, ഷ​ണ്‍​മു​ഖ സു​ന്ദ​രം, ആ​ന്‍റ​ണി രാ​ജ​ൻ, മ​ണി​ക​ണ്ഠ​ൻ, പീ​റ്റ​ർ, സു​രേ​ഷ്, ഗോ​വി​ന്ദ സ്വാ​മി, സു​രേ​ഷ് അ​ബ്ര​ഹാം, വ​ടി​വേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 136 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ
പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം

കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി ഗ​വ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​ള്ളാ​ച്ചി കു​മ​ര​ൻ ന​ഗ​ർ യൂ​നീ​സ് ദി​വ്യ ദ​ന്പ​തി​ക​ളു​ടെ ജ​നി​ച്ച് നാ​ലു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.
ബു​ധ​നാ​ഴ്ച്ച​യാ​ണ് പൊ​ള്ളാ​ച്ചി ഗ​വ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ദി​വ്യ പെ​ണ്‍​കു​ഞ്ഞി​ന് ജ·ം ​ന​ല്കി​യ​ത്. ഈ ​നി​ല​യി​ൽ ഇ​ന്ന​ലെ അ​തി​രാ​വി​ലെ​യാ​ണ് കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. എ​സ്.​പി. ബ​ദ്രി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മൂ​ന്ന് സ്പെ​ഷ​ൽ ടീ​മു​ക​ളെ രൂ​പീ​ക​രി​ച്ച് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.