മാ​ന​വ മൈ​ത്രി സം​ഗ​മം ഉ​ദ്ഘാ​ട​നം
Monday, July 4, 2022 12:35 AM IST
അ​ഗ​ളി : സി​പി​ഐ അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി യു​വ ക​ലാ സാ​ഹി​തി മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ന​വ മൈ​ത്രി സം​ഗ​മ​ത്തി​ൽ ’ന​മ്മ​ൾ ഒ​ന്നാ​ണ് ’ എ​ന്ന പ​രി​പാ​ടി അ​ഗ​ളി സേ​റ്റ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ സു​രേ​ഷ് ബാ​ബു കൂ​ത്തു​പ​റ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ക​ലാ​സാ​ഹി​തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ജി​ത് ഷോ​ള​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സിപിഐ ​ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പൊ​റ്റ​ശേ​രി മ​ണിക​ണ്ഠ​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. രാ​ധാ​കൃ​ഷ്ണ​ൻ അ​സി.​സെ​ക്ര​ട്ട​റി എ​സ്.​സ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ, പു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി​സി. നീ​തു, ഡി.​ര​വി, സി.​വി. അ​നി​ൽ​കു​മാ​ർ, വി.​ജ​യ​ച​ന്ദ്ര​ൻ, സൈ​മ​ണ്‍ കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രെ അ​നു മോ​ദി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു. യു​വ ക​ലാ സാ​ഹി​തി അ​ട്ട​പ്പാ​ടി മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ ​ആ​ർ ര​വീ​ന്ദ്ര​ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​എം. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.