ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്തു
Monday, July 4, 2022 12:35 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം ഫ​ണ്ടി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടേ​യും സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും വി​ത​ര​ണോ​ദ്ഘാ​ട​നം വൈ​ദ്യു​ത മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.
ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​മു​രു​ക​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.
16 മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും, 25 ക​മാ​ന്‍റിം​ഗ് വീ​ൽ ചെ​യ​റു​ക​ളും 15 സ്റ്റാ​റ്റി​ക് സൈ​ക്കി​ളും 10 തെ​റാ​പ്പി മാ​റ്റും 18 വീ​ൽ ചെ​യ​റു​ക​ളും 7 ഫോ​ൾ​ഡ​ർ വാ​ക്ക​റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ കെ.​എം. മീ​നാ​ക്ഷി​ക്കു​ട്ടി, അ​ഡീ​ഷ​ണ​ൽ സി​ഡി​പി​ഒ പി.​ഷീ​ജ,
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഹ​മീ​ദ് കു​ട്ടി ആ​ശാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. മ​ണി​ക്കു​മാ​ർ, ബി.​സി​ന്ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​ബാ​ബു​രാ​ജ്, കെ.​സ​രി​ത, കെ.​സ​തീ​ഷ് കു​മാ​ർ, ബി​ന്ദു വി​ജ​യ​ൻ, എം.​സു​ബൈ​റ​ത്ത്,
സി.​വി​ശാ​ലാ​ക്ഷി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​വേ​ലു, വ​ന​ജ ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.