മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​ക്ക് കോ​ണ്‍​ക്രീ​റ്റി​ൽ പു​ന​ർ​ജ​നി
Monday, July 4, 2022 12:35 AM IST
ഷൊ​ർ​ണൂ​ർ : ക​രി​യ​ഴ​കി​ന്‍റെ ഗ​ജ​രാ​ജ​ൻ മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​ക്ക് കോ​ണ്‍​ക്രീ​റ്റി​ൽ പു​ന​ർ​ജ​നി. ഗ​ജ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം ഒ​ത്തി​ണ​ങ്ങി​യി​രു​ന്ന ഗ​ണ​പ​തി പെ​രു​മ മ​ല​യാ​ള രാ​ജ്യ​വും ക​ട​ന്ന് അ​ന്യ​സം​സ്ഥാ​ന​ത്തും ക​ന്പ​മാ​യ​തോ​ടെ​യാ​ണ്
മം​ഗ​ലാ​പു​ര​ത്തെ പി​ലി​ക്കു​ള പാ​ർ​ക്കി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം ല​ക്ഷ​ണ​ത്തി​ക വോ​ടെ കോ​ണ്‍​ക്രീ​റ്റി​ൽ മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​യു​ടെ ശി​ൽ​പം ഇ​ടം പി​ടി​ച്ച​ത്. കോ​ണ്‍​ക്രീ​റ്റ് ആ​ന​യെ നി​ർ​മി​ച്ച് ന​ല്കി​യ​ത് ച​ള​വ​റ​യി​ലെ പു​ളി​ന്ത​റ കു​റു​ത്തൊ​ടി മേ​ലേ​പ്പാ​ട്ടി​ൽ മ​നോ​ജ് (32), വി​നോ​ദ് (30) എ​ന്നി സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
പാ​ർ​ക്കി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള മ​ല​യാ​ളി​ക​ളാ​യ ജ​യേ​ഷും സു​നി​ലും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് പൂ​ര​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി​രു​ന്ന മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​യു​ടെ പൂ​ർ​ണ​കാ​യ ശി​ൽ​പം നി​ർ​മ്മി​ച്ച​ത്. കോ​ണ്‍​ക്രീ​റ്റ് ആ​ന​യെ പാ​ർ​ക്കി​ൽ വ​രു​ന്ന​വ​ർ​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം സ​മ​ർ​പ്പി​ച്ചു. ഒ​ൻ​പ​തേ​മു​ക്കാ​ൽ അ​ടി​യാ​ണ് മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​യു​ടെ ശ​രി​ക്കു​മു​ള്ള ഉ​യ​ര​മെ​ങ്കി​ലും പ​ത്ത​ര അ​ടി ഉ​യ​ര​ത്തി​ലാ​ണ് പാ​ർ​ക്കി​ൽ ഗ​ണ​പ​തി ശി​ൽ​പ്പം ഒ​രു​ക്കി​യ​ത്. ഗ​ണ​പ​തി ഓ​ർ​മ​യാ​യി​ട്ട് വ​ർ​ഷം മൂ​ന്ന് പി​ന്നി​ട്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ ഗ​ണ​പ​തി​യു​ടെ പൂ​ർ​ണ​കാ​യ ശി​ൽ​പം ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​ത്തേ​താ​ണ്.
മം​ഗ​ലാം​കു​ന്ന് ആ​ന​ത്ത​റ​വാ​ടി​ന്‍റെ ത​ല​യെ​ടു​പ്പും തി​ട​ന്പു​മൊ​ക്കെ​യാ​യി​രു​ന്ന മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​യു​ടെ അ​തേ രൂ​പ​വും ഭാ​വ​വും ശ​രീ​ര​ത്തി​ലെ ചു​ളി​വു​ക​ൾ പോ​ലും ശി​ൽ​പ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യും. ത​ല​യെ​ടു​പ്പി​ലും നാ​ട്ടാ​ന​യു​ടെ സൗ​ന്ദ​ര്യ​ത്തി​ലും തി​ക​ഞ്ഞ ത​നി​മ​യോ​ടെ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ശി​ൽ​പം കാ​ണു​ന്ന​വ​രെ​ല്ലാം മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി ത​ന്നെ​യാ​ണി​തെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ക്കും.
നേ​ര​ത്തെ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ശി​ൽ​പം മ​ല​പ്പു​റം താ​ഴെ​ക്കോ​ട്ടെ വീ​ട്ടു​മു​റ്റ​ത്തും പാ​ന്പാ​ടി രാ​ജ​ന്‍റെ ശി​ൽ​പം ച​ള​വ​റ കു​ബേ​ര ക്ഷേ​ത്ര​ത്തി​ലും ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.
പൊ​ൽ​പ്പു​ള്ളി​യി​ലാ​ണ് ഗു​രു​വാ​യൂ​ർ കേ​ശ​വ​ന്‍റെ ശി​ൽ​പം നി​ർ​മി​ച്ച​ത്. സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ശി​ൽ​പ​വും ഇ​വ​ർ പ​ണി തീ​ർ​ത്ത കോ​ണ്‍​ക്രീ​റ്റ് ആ​ന​പെ​രു​മ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
അ​ഞ്ചാ​മ​ത്തെ ആ​ന ശി​ൽ​പ​മാ​ണ് മം​ഗ​ലാ​പു​ര​ത്ത് നി​ർ​മി​ച്ച മം​ഗ​ലാ​കു​ന്ന് ഗ​ണ​പ​തി​യു​ടേ​ത്. ഗു​രു​വാ​യൂ​ർ പ​ത്മ​നാ​ഭ​ൻ, തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ, പാ​ന്പാ​ടി രാ​ജ​ൻ, തി​രു​വ​ന്പാ​ടി ശി​വ​സു​ന്ദ​ർ, പു​തു​പ്പ​ള്ളി കേ​ശ​വ​ൻ, ചെ​ർ​പ്പു​ള​ശ്ശേ​രി ശേ​ഖ​ര​ൻ, ചെ​ർ​പ്പു​ള​ശ്ശേ​രി പാ​ർ​ഥ​ൻ, മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ന​ക​ളെ ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ എ​ട്ട് വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ ഫൈ​ബ​റി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്.
പൂ​ര​പ്പ​റ​ന്പു​ക​ളി​ൽ നി​ന്നു ത​ന്നെ ആ​ന​ക​ളെ നി​രീ​ക്ഷി​ച്ച് അ​തി​ന്‍റെ ആ​കാ​ര​വ​ടി​വും രൂ​പ​വും ല​ക്ഷ​ണ​വും മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. പി​ന്നെ​യാ​ണു ശി​ൽ​പ നി​ർ​മാ​ണം. രാ​മ​ച​ന്ദ്ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, രാ​ജീ​ഷ് കോ​നാ​യി എ​ന്നി​വ​രാ​ണ് ശി​ൽ​പ നി​ർ​മാ​ണ​ത്തി​ൽ മ​നോ​ജി​നെ​യും വി​നോ​ദി​നെ​യും സ​ഹാ​യി​ക്കു​ന്ന​ത്.
തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ശി​ല്പം ഉ​ണ്ടാ​ക്കാ​ൻ നി​ര​വ​ധി​പേ​ർ ത​ങ്ങ​ളെ സ​മീ​പി​ച്ച​താ​യി ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.
എ​ന്നാ​ൽ നി​ർ​മ്മാ​ണ​ത്തി​ന് വ​രു​ന്ന ഭീ​മ​മാ​യ ചി​ല​വ് മൂ​ലം പ​ല​രും പിന്മാറു​ക​യാ​ണ്.
യ​ഥാ​ർ​ത്ഥ ആ​ന​യെ വെ​ല്ലു​ന്ന കോ​ണ്‍​ക്രീ​റ്റ് ആ​ന​ക​ളെ നി​ർ​മ്മി​ച്ച് മം​ഗ​ലാം​കു​ന്നി​ന്‍റെ ആ​ന പെ​രു​മ ആ​ന​യെ​ക്കാ​ളും ഉ​യ​ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ.