ഒറ്റപ്പാലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Monday, July 4, 2022 12:35 AM IST
ഒ​റ്റ​പ്പാ​ലം : താ​ലൂ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ചു​ടു​വെ​ള്ള​ത്തി​നും ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു.
മൂ​ന്നു മാ​സ​ത്തി​ല​ധി​ക​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്ന ക​രാ​റു​കാ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​വു​മാ​ണ് കാ​ന്‍റീ​ൻ തു​റ​ക്കാ​ത്ത​തി​ന് കാ​ര​ണം. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഇ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ഭ​ക്ഷ​ണ​ത്തി​നാ​യി ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ന​ല്കാ​നു​ള്ള തു​ക കു​ടി​ശി​ക​യാ​യ​തോ​ടെ​യാ​ണ് ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി​യ​ത്. 50,000 രൂ​പ ന​ല്കാ​നു​ണ്ടാ​യി​രു​ന്നെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​റ​ച്ച് പ​ണം ക​രാ​റു​കാ​ര​ൻ അ​ട​യ്ക്കു​ക​യും കു​റ​ച്ച് പ​ണം നി​ക്ഷേ​പ തു​ക​യി​ൽ നി​ന്ന് ഈ​ടാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പം പു​തി​യ ക​രാ​റു​കാ​ര​നാ​യി ദ​ർ​ഘാ​സ് വി​ളി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ വൈ​കി. പ​ഴ​യ ക​രാ​റു​കാ​ര​ന്‍റെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് മാ​റ്റാ​ത്ത​തും ബു​ദ്ധി​മു​ട്ടി​ലാ​ക്കി.
പു​തി​യ ക​രാ​റാ​യി​ട്ടും ദ​ർ​ഘാ​സ് എ​ടു​ത്ത​യാ​ൾ​ക്ക് ജോ​ലി തു​ട​ങ്ങാ​നു​മാ​യി​ല്ല. കാ​ന്‍റീ​നി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന​തോ​ടെ തു​റ​ക്കാ​ൻ മൂ​ന്നു​മാ​സ​ത്തോ​ളം വൈ​കി. ദി​വ​സേ​ന മൂ​ന്നൂ​റോ​ളം പേ​ർ ഒ​പി​യി​ലെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ നൂ​റോ​ളം പേ​ർ​ക്ക് കി​ട​ത്തി​ച്ചി​കി​ത്സാ​സൗ​ക​ര്യ​മു​ണ്ട്. ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ൽ ദി​വ​സേ​ന 50 പേ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്നു​ണ്ട്,
ഇ​ത്ര​യും രോ​ഗി​ക​ൾ ദി​വ​സേ​ന ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് കാ​ന്‍റീ​ൻ മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ന്‍റീ​ൻ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല.
കാ​ല​വ​ർ​ഷം സ​ജീ​വ​മാ​വു​ക​യും പ​നി അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളു​മാ​യി പ്ര​തി​ദി​നം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. കാ​ന്‍റീ​ൻ തു​റ​ക്കാ​ത്ത​തു​മൂ​ലം ഇ​പ്പോ​ൾ സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.