ബ്രാ​ഞ്ച് ക​നാ​ൽ ക​വി​ഞ്ഞൊ​ഴു​കി ജ​ലം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ന്നു
Monday, July 4, 2022 12:35 AM IST
ചി​റ്റൂ​ർ : ക​ന്പി​ളി​ച്ചു​ങ്ക​ത്ത് ബ്രാ​ഞ്ച് ക​നാ​ലി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് ജ​ലം ക​വി​ഞ്ഞ് റോ​ഡി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും ഒ​ഴു​കു​ന്ന​താ​യി പ​രാ​തി. ക​ന്പ​ച്ചു​ങ്കം മാ​ധ​വ​ൻ, രാ​ജ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക​നാ​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​ത്.
മാ​ധ​വ​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ൽ കോ​ണ്‍​ക്രീ​റ്റ് വ​രാ​ന്ത ത​ക​ർ​ന്ന് വ​ലി​യ ഗ​ർ​ത്ത​മു​ണ്ടാ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ഗ​ർ​ത്ത​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. രാ​ജ​ന്‍റെ വീ​ട് റോ​ഡി​ൽ നി​ന്നും നാ​ല​ടി​യോ​ളം താ​ഴ്ച​യി​ലാ​ണു​ള്ള​ത്.
ക​വി​ഞ്ഞൊ​ഴു​കു​ന്ന ജ​ലം രാ​ജ​ന്‍റെ വീ​ടി​ന്‍റെ കോ​ന്പൗ​ണ്ടി​ലേ​ക്കാ​ണ് ക​യ​റു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ക​നാ​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി ജ​ലം റോ​ഡി​ലും വീ​ടു​ക​ളി​ലു​മെ​ത്തു​ന്ന​തു ത​ട​യു​ന്ന​തി​നു ന​ട​പ​ടി വേ​ണ​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ല്കി. വീ​ടി​നു മു​ന്നി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്ത് മാ​ധ​വ​ൻ മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി​യാ​ണ് ന​ട​ക്കു​ന്ന​തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു പോ​വു​ന്ന​തും.
ക​നാ​ലി​ൽ വെ​ള്ള​മി​റ​ക്കു​ന്പോ​ഴെ​ല്ലാം വെ​ള്ളം പ​ര​ന്നൊ​ഴു​കി​യ​തി​നാ​ൽ ടാ​റി​ള​കി റോ​ഡും ന​ശി​ക്കു​ക​യാ​ണ്.
ക​ന്പി​ളി​ച്ചു​ങ്കം ടൗ​ണ്‍ വ്യാ​പാ​രി​ക​ളാ​ണ് സ്ഥാ​പ​ന മാ​ലി​ന്യം രാ​ത്രി സ​മ​യങ്ങ​ളി​ൽ ക​നാ​ലി​ലി​ടു​ന്ന​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.