ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഉൗ​ട്ടു​നേ​ർ​ച്ച​ ആഘോഷിച്ചു
Monday, July 4, 2022 12:33 AM IST
അ​ഗ​ളി : ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ സെ​ന്‍റ് തോ​മ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉൗ​ട്ടു നേ​ർ​ച്ച​യും ന​ട​ന്നു.
രാ​വി​ലെ പത്തിനു വി​കാ​രി ഫാ.​സി​ബി​ൻ ക​രു​ത്തി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും, കു​ർ​ബാ​ന മ​ധ്യേ തോ​മ​സ് നാ​മ​ധാ​രി​ക​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.​തു​ട​ർ​ന്ന് തോ​മ​സ് നാ​മ​ധാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉൗ​ട്ടു നേ​ർ​ച്ച​യും ക്ര​മീ​ക​രി​ച്ചു.
കൈ​ക്കാ​രന്മാ​രാ​യ സ​ണ്ണി ആ​വി​ക്ക​ൽ, അ​ഗ​സ്റ്റി​ൻ കോ​രം​ഗ​ല​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.