ഒ.വി. വിജയൻ സ്മരണയുമായി "വെ​ക്കാ​ന​'ത്തി​നു തി​ര​ശീ​ല
Monday, July 4, 2022 12:33 AM IST
പാ​ല​ക്കാ​ട്: ത​സ്രാ​ക്കി​ൽ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ച വെ​ക്കാ​നം ഒ.​വി.​വി​ജ​യ​ൻ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നും യു​വ​ക​ഥാ ശി​ല്പ​ശാ​ല​യ്ക്കും പ​രി​സ​മാ​പ്തി​യാ​യി. ഡോ.​പി.​ആ​ർ.​ജ​യ​ശീ​ല​ൻ, മു​ര​ളി.​എ​സ്.​കു​മാ​ർ, പി.​വി.​സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ യു​വ​ക​ഥാ​കാ​രു​ടെ ത​സ്രാ​ക്ക് ഗ്രാ​മ​യാ​ത്ര​യോ​ടെ​യാ​ണ് അ​വ​സാ​ന​ദി​ന​ത്തി​ലെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
"ക​ഥ​യു​ടെ രാ​ഷ്ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ എം.​സ്വ​രാ​ജ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന വി​ജ​യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ( ഖ​സാ​ക്കി​ലെ ച​രി​ത്ര ബ​ന്ധ​ങ്ങ​ൾ ) എ​ന്ന സെ​ഷ​നി​ൽ ഡോ.​സു​നി​ൽ.​പി.​ഇ​ള​യി​ടം പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​സി.​പി.​ചി​ത്ര​ഭാ​നു മോ​ഡ​റേ​റ്റ​ർ ആ​യ സെ​ഷ​നി​ൽ യു​വ​ക​ഥ ശി​ല്പ​ശാ​ല ഡ​യ​റ​ക്ട​ർ വി​ജു നാ​യ​ര​ങ്ങാ​ടി ആ​മു​ഖം അ​വ​ത​രി​പ്പി​ച്ചു.
ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്ന ശി​ല്പ​ശാ​ല​യു​ടെ അ​വ​ലോ​ക​നം രാ​ജേ​ഷ് മേ​നോ​ൻ, ഡോ.​പി.​ആ​ർ.​ജ​യ​ശീ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. സ​മാ​പ​ന​യോ​ഗ​ത്തി​ൽ പ്രഫ.​കെ.​ഇ.​എ​ൻ കു​ഞ്ഞ​ഹ​മ്മ​ദ് ’വാ​യ​ന, എ​ഴു​ത്ത്,പ്ര​തി​രോ​ധം ’ എ​ന്ന​വി​ഷ​യ​ത്തി​ൽ സ​മാ​പ​ന​പ്ര​സം​ഗം ന​ട​ത്തി.
ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി ശ്രീ.​ടി.​ആ​ർ.​അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ രാ​ജേ​ഷ് മേ​നോ​ൻ ശി​ല്പ​ശാ​ല ക്രോ​ഡീ​ക​ര​ണം ന​ട​ത്തി. യു​വ​ക​ഥാ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ്രൊ​ഫ.​കെ.​ഇ.​എ​ൻ കു​ഞ്ഞ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​സ​മി​തി ട്ര​ഷ​റ​ർ സി.​പി.​പ്ര​മോ​ദ് സ്വാ​ഗ​ത​വും ശാ​ന്ത​കു​മാ​ര​ൻ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.