വ​ന സം​ര​ക്ഷ​ണ സ​ന്ദേ​ശ​വുമായി അ​ട്ട​പ്പാ​ടി​യി​ല്‌ സൈ​ക്കി​ൾ റാ​ലി
Monday, July 4, 2022 12:33 AM IST
അ​ഗ​ളി: വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ല​ന്‍റ് വാ​ലി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സൈ​ക്കി​ൾ ക്ല​ബു​മാ​യി ചേ​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ മു​ക്കാ​ലി വ​രെ വ​ന​സം​ര​ക്ഷ​ണ സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് സൈ​ല​ന്‍റ് വാ​ലി ഡി​വി​ഷ​ൻ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്. വി​നോ​ദ് കു​ന്തി​പ്പു​ഴ​യി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് സൈ​ക്കി​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു ഓ​മ​ൽ, സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്ക് റേ​ഞ്ച് ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, തു​ടു​ക്കി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി.​ജി. ബാ​ല​മു​ര​ളി പ്രസംഗിച്ചു.
സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മോ​ഹ​ന​ച​ന്ദ്ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​രു​ണ്‍, അ​ൻ​സാ​ർ, ഫോ​റ​സ്റ്റ് വാ​ച്ച​ർ ന​ഞ്ച​ൻ, സൈ​ക്കി​ൾ ക്ല​ബ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.