തെളിവെടുപ്പും പരിശോധനകളുമായി മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്
Monday, July 4, 2022 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ടം, ചു​വ​ട്ടു​പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത് യു ​ടേ​ണു​ക​ളി​ൽ താ​ല്ക്കാ​ലി​ക​മാ​യെ​ങ്കി​ലും സി​ഗ്ന​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം വി​ല​യി​രു​ത്തി.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദേ​വീ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.
സ​ർ​വീ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ത നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ താ​ല്ക്കാ​ലി​ക​മാ​യെ​ങ്കി​ലും യു ​ടേ​ണു​ക​ളി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം. ഇ​ത് പ​ല​യി​ട​ത്തും ഇ​ല്ല.
ഇ​തു​സം​ബ​ന്ധി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ല്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​റു​വ​രി പാ​ത​യാ​യ​തി​നാ​ൽ യു ​ടേ​ണു​ക​ൾ കൂ​ടി​യാ​ൽ അ​പ​ക​ടം വ​ർ​ധി​ക്കും. ഇ​തി​നാ​ൽ പ​രി​ശോ​ധി​ച്ച് ഒ​ഴി​വാ​ക്കേ​ണ്ട​ത് ഒ​ഴി​വാ​ക്ക​ണം.
വാ​ണി​യം​പാ​റ ജം​ഗ്ഷ​നി​ലെ യു​ടേ​ണ്‍ മാ​ത്ര​മെ അ​വ​സാ​നം നി​ല​നി​ല്ക്കു​ക​യു​ള്ളു. അ​തേ​സ​മ​യം, ക​ല്ലി​ങ്ക​ൽ പാ​ടം റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന പ​ന്ത​ലാം​പാ​ട​ത്തെ യു ​ടേ​ണ്‍ വീ​ണ്ടും തു​റ​ന്നു. ഇ​ത് അ​ട​ക്കാ​നാ​യി ഇ​റ​ക്കി​യി​രു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്തു.
പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് യു ​ടേ​ണ്‍ വീ​ണ്ടും തു​റ​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു സ​മീ​പം മേ​രി​ഗി​രി​ക്ക​ടു​ത്ത് മ​റ്റൊ​രു യു ​ടേ​ണ്‍ നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ക​ല്ലി​ങ്ക​ൽ​പാ​ടം റോ​ഡി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​ട​ന്ന് ദി​ശ​തെ​റ്റി പാ​ല​ക്കാ​ട് ലൈ​നി​ലൂ​ടെ പോ​കും. ഇ​ത് അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്ത​ലാ​കും.
ക​ല്ലി​ങ്ക​ൽ​പാ​ടം റോ​ഡ് ജം​ഗ്ഷ​നി​ലു​ള്ള യു​ടേ​ണ്‍ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി നി​ല നി​ല്ക്കു​ന്നു​ണ്ട്.