കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന പ​ള്ളി​യി​ൽ ഉൗ​ട്ടുനേ​ർ​ച്ച ആ​ഘോ​ഷി​ച്ചു
Monday, July 4, 2022 12:33 AM IST
കാ​ഞ്ഞി​ര​പ്പു​ഴ : കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ തോ​മ​ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​വും ഉൗ​ട്ടുനേ​ർ​ച്ച​യും ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പത്തിന് സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്രം അ​സി.​ഡ​യ​റക്ട​ർ ഫാ.​തോ​മ​സ് തു​രു​ത്തേ​ൽ പ​ര​ന്നോ​ലി​ൻ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
ഭ​ക്തി നി​ർ​ഭ​ര​മാ​യ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ പ​ള്ളി​യി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം സാ​ൻ​തോം പാ​രീ​ഷ് ഹാ​ളി​ൽ ഉൗ​ട്ടു നേ​ർ​ച്ച ന​ട​ന്നു.
ഉൗ​ട്ടു നേ​ർ​ച്ച​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഫൊ​റോ​ന വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ, അ​സി.​വി​കാ​രി ഫാ.​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ, ക്കൈ​കാ​രന്മാരാ​യ തോ​മ​സ് പു​ളി​യ​നാം പ​ട്ട​യി​ൽ, ഡോ​ളി പ​ള്ളി​വാ​തു​ക്ക​ൽ, ജെ​യിം​സ് പ​ള്ളി​വാ​തു​ക്ക​ൽ, ക​ണ്‍​വീ​ന​ർ സി​ബി സു​ളി​ക്ക​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, മാ​തൃ​സം​ഘം, കെ​സി​വൈ​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു.