സ്ത്രീ​ക​ളു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
Monday, July 4, 2022 12:33 AM IST
പാ​ല​ക്കാ​ട് : ഒ​റ്റ​യ്ക്കു ന​ട​ന്നു​പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ.
പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ ക​രി​ങ്ക​ര​പ്പു​ള്ളി ക​രേ​ക്കാ​ട് പു​ളി​യ​ങ്കാ​വ് വി​ഘ്നേ​ഷ് (22), സ​ഹോ​ദ​ര​ൻ വി​ഷ്ണു (26) എ​ന്നി​രെ​യാ​ണ് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​മാ​സം 20ന് ​രാ​വി​ലെ 8.45ന് ​യാ​ക്ക​ര സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​നാ​ൽ റോ​ഡി​ലെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ വേ​ശു (68)വി​ന്‍റെ മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
വേ​ശു ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന ഒ​ന്ന​ര​പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബൈ​ക്കി​ൽ എ​തി​രെ​വ​ന്ന​വ​ർ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞെ​ന്നാ​ണ് വേ​ശു പ​രാ​തി​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് തി​രി​ച്ച​റി​ഞ്ഞു. കാ​ടാ​ങ്കോ​ട് ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ചോ​ദ്യം ചെ​യ്യ​ലി​ൽ മാ​ല പി​ടി​ച്ചു​പ​റി​ച്ച​തി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ഴ​യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ തൊ​ണ്ടി​മു​ത​ൽ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.
ഈ ​കേ​സി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ൾ മാ​ല​പൊ​ട്ടി​ക്കാ​നെ​ത്തി​യ ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ടൗ​ണ്‍ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഷി​ജു എ​ബ്ര​ഹാം, എ​സ്ഐ​മാ​രാ​യ വി.​ഹേ​മ​ല​ത, എം.​അ​ജാ​സു​ദ്ദീ​ൻ, എ​സ്‌​സി​പി​ഒ​മാ​രാ​യ കെ.​സി. പ്ര​ദീ​പ്കു​മാ​ർ, എം.​സ​ന്തോ​ഷ്, കെ.​ബി. ര​മേ​ഷ്, എം.​സു​നി​ൽ, ആ​ർ.​വി​നീ​ഷ്, വി.​ആ​ർ. ര​വി, എം.​ഷ​നോ​സ് ബി.​ഷൈ​ജു, ജി.​സൗ​മ്യ, ഡി.​ദി​വ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.