അ​ട്ട​പ്പാ​ടി ബ​ദ​ൽറോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു സിപിഐ
Monday, July 4, 2022 12:33 AM IST
അ​ഗ​ളി:​അ​ട്ട​പ്പാ​ടി ബ​ദ​ൽ റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​ഐ അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം സ​മ്മേ​ള​നം പ്ര​മേ​യേ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഗ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി താ​ലൂ​ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ക, അ​ട്ട​പ്പാ​ടി യി​ലെ കേ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ക​ള്ളു​ചെ​ത്ത് വ്യ​വ​സാ​യം ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​മേ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി അ​ഗ​ളി​യി​ൽ ന​ട​ന്നു​വ​ന്ന മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന​ലെ സ​മാ​പി​ച്ചു.21 പേ​ര​ട​ങ്ങു​ന്ന പു​തി​യ മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ ഐ​ക്യ​ക​ണ്ഠ​ന അം​ഗീ​ക​രി​ച്ചു.
പു​തി​യ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി ഡി.​ര​വി​യെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. സി ​പി ഐ ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി. ​ചാ​മു​ണ്ണി, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് ബേ​ബി, ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി.​ശി​വ​ദാ​സ​ൻ,മ​ണി​ക​ണ്ഠ​ൻ പൊ​റ്റ​ശേ​രി, സു​മ​ല​ത. മോ​ഹ​ൻ​ദാ​സ് കെ .​കൃ​ഷ്ണ​ൻ കു​ട്ടി പ്ര​സം​ഗി​ച്ചു.