എ​ല​വ​ഞ്ചേ​രി-​മി​നു​ക്ക​ശ്ശേ​രി​പ്പാ​ലം ത​ക​ർ​ന്നു; വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Monday, July 4, 2022 12:33 AM IST
കൊ​ല്ല​ങ്കോ​ട് : എ​ല​വ​ഞ്ചേ​രി ഞാ​റ​യ്ക്ക​ൽ​മ​ട പു​ഴ​പ്പാ​ലം ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര അ​തീ​വ ദൂ​ഷ്ക്ക​ര​മാ​യി​.

പാ​ല​ത്തി​ലു​ട​നീ​ളം ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​യി മ​ഴ​വെ​ള്ളം കെ​ട്ടി നി​ല്ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​യും കാ​ൽ​ന​ട​യും ഇ​തു​വ​ഴി ദു​ഷ്ക​ര​മാ​യി​.

ഏ​ക​ദേ​ശം അ​റു​പ​തു വ​ർ​ഷം മു​ൻ​പ് നി​ർ​മ്മി​ച്ച പു​ഴ​പ്പാ​ലം 12 വ​ർ​ഷ മു​ൻ​പാ​ണ് പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ക​രി​ങ്കു​ളം മു​ത​ൽ മി​ണു​ക്ക​ശ്ശേ​രി വ​രെ​യു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ത​യി​ലാ​ണ് പാ​ലം. പ​റ​ശ്ശേ​രി ഭാ​ഗ​ത്താ​യി മു​പ്പ​തി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​ണ്ട്. ഭൂ​രി​ഭാ​ഗം പേ​രും പ​ച്ച​ക്ക​റി ക​ർ​ഷ​ക​രാ​ണ്. ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി​ക​ൾ വി​പ​ണ​യി​ൽ എ​ത്തി​ക്കു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ്.

വി​ദ്യാ​ർ​ത്ഥി​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ സ്കൂ​ളി​ലേ​ക്കു പോ​വു​ന്ന​തും തി​രി​ച്ചു വ​രു​ന്ന​തും ര​ക്ഷി​താ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ക​യാ​ണ്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ പാ​ല​ത്തി​ൽ ഗ​ർ​ത്ത​ങ്ങ​ൾ ഇ​നി​യും കൂ​ടു​മെ​ന്ന​തും നാ​ട്ടു​കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. എം​എ​സ്എ​ൽ​ആ​ർ പ​ദ്ധ​തി​യി​ൽ ഇ​രു​പ​തു​ല​ക്ഷ​വും എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും പ​ത്തു ല​ക്ഷ​വും ഉ​ൾ​പ്പെ​ടു​ത്തി പാ​ലം ന​വീ​ക​ര​ണം ന​ട​ത്താ​നി​രി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ അ​റി​യി​ച്ചു.