തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് താ​ലൂ​ക്ക് സ​ഭ​യി​ലും ആ​വ​ശ്യം
Sunday, July 3, 2022 12:51 AM IST
മ​ണ്ണാ​ർ​ക്കാ​ട് : താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സ​ഭ​യി​ലും ച​ർ​ച്ചാ വി​ഷ​യ​മായി. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ തെ​രു​വു​നാ​യ ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ക്ഷ​ണി​യാ​ണെ​ന്ന പ്ര​ശ്ന​വും സ​ഭാം​ഗം പി.​ആ​ർ. സു​രേ​ഷ് സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

നാ​യ ക​ടി​ച്ചാ​ൽ കു​ത്തി​വയ്​പ്പി​നു​ള്ള വാ​ക്സി​ൻ മ​ണ്ണാ​ർ​ക്കാ​ട് ല​ഭ്യ​മാ​ണോ​യെ​ന്നും നാ​യ​ക്ക​ളെ വ​ന്ധ്യ​ക​ര​ണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും വ​ള​ർ​ത്തു​നാ​യ​ക്ക​ൾ​ക്ക് വാ​ക്സി​ൻ ന​ല്കി​യി​ട്ടു​ണ്ടോ എ​ന്നി​വ​യും ന​ഗ​ര​സ​ഭ​യു​മാ​യു​മാ​യി ആ​ലോ​ചി​ച്ച് തീ​ര​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ എ​ൻ.​എ​ൻ. മു​ഹ​മ്മ​ദ് റാ​ഫി മ​റു​പ​ടി പ​റ​ഞ്ഞു.

ന​ട​മാ​ളി​ക റോ​ഡി​ലെ ക​യ്യേ​റ്റ​ങ്ങ​ൾ താ​ലൂ​ക്ക് സ​ർ​വേ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​വേ ന​ട​ത്തു​മെ​ന്നും കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം വി​ല്ലേ​ജി​ൽ 22 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ല്കു​ന്ന​തു​മാ​യ് ബ​ന്ധ​പ്പെ​ട്ട് വ​നം, റ​വ​ന്യു വ​കു​പ്പു​മാ​യി ഇ​ട​പ്പെ​ട്ട് പ​ട്ട​യം ന​ല്കു​ന്ന​തി​ന​വേ​ണ്ടി​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൂ​ഷ്യ ഫ​ല​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ്, എ​ക്സൈ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രി​ൻ​സി​പ്പ​ൾ, എ​ച്ച്എ​മ്മു​മാ​ർ, സ്കൂ​ൾ ലീ​ഡ​ർ​മാ​ർ എ​ന്നി​വ​രെ വി​ളി​ച്ചു കൂ​ട്ടി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.

ത​ച്ച​നാ​ട്ടു​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ​.പി​.എം. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭൂ​രേ​ഖ​താ ഹ​സി​ൽ​ദാ​ർ എ.​പി. ര​മേ​ഷ്, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സീ​ന അ​ക്ക​രെ, ടി.​കെ. സു​ബ്ര​മ​ണ്യ​ൻ, പാ​ലോ​ട് മ​ണി​ക​ണ്ഠ​ൻ, ഉ​ണ്ണീ​ൻ, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.