മ​ഹാ ര​ക്ത​ദാ​ന ക്യാ​ന്പ് നാ​ളെ
Sunday, July 3, 2022 12:51 AM IST
ചി​റ്റൂ​ർ : അ​ഗ്നി​ര​ക്ഷാ നി​ല​യ ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ണ്ടി​യ​ർ​മാ​രും ഉ​ൾ​പ്പെ​ടെ 140 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ ര​ക്ത​ദാ​ന ക്യാ​ന്പ് നാ​ളെ കാ​ല​ത്ത് 9.30ന് ​ന​ട​ത്തും. ചി​റ്റൂ​ർ അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്ന ക്യാ​ന്പ് ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ.​ ക​വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജി​ല്ലാ ഗ​വ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ക്കു​ന്ന പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ വ​കു​പ്പ് മേ​ധാ​വി​ക​ൾ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.