അ​ല​ന​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം; പ​ഞ്ചാ​യ​ത്തി​നു പ​രാ​തി ന​ല്കി വ്യാ​പാ​രി​ക​ൾ
Sunday, July 3, 2022 12:51 AM IST
അ​ല​ന​ല്ലൂ​ർ : വ്യാ​പാ​രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി അ​ല​ന​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വുനാ​യ്ക്ക​ൾ.

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന രോ​ഗി​ക​ൾ​ക്കും മ​റ്റു പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ​ള​രെ​യ​ധി​കം ഭീ​തി​യോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ഭ​ര​ണ​സ​മി​തി​ക്കും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ല​ന​ല്ലൂ​ർ യൂ​ണി​റ്റ് നി​വേ​ദ​നം ന​ല്കി.

അ​ടി​യ​ന്ത​ര​മാ​യി ക​ഴി​യാ​വു​ന്ന എ​ല്ലാ​ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹം​സ ക​ള്ളി​വ​ള​പ്പി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ല്കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു മൈ​ക്രോ​ടെ​ക്, മ​റ്റു നേ​താ​ക്ക​ന്മാരായ നി​യാ​സ് കൊ​ങ്ങ​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​യാ​ൽ, സ​ത്യ​ൻ ഐ​സ്റ്റാ​ർ, ആ​രി​ഫ് തു​വ​ശേരി, വി​ഷ്ണു അ​ല​ന​ല്ലൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.