ഈ​റോ​ഡ് കാ​ർ​മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ എ​ച്ച്എ​സ്എ​സി​ൽ സ്കൂ​ളി​ൽ ന​യ​ന-22
Sunday, July 3, 2022 12:48 AM IST
ഈ​റോ​ഡ് : ഈ​റോ​ഡ് കാ​ർ​മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ എ​ച്ച്എ​സ്എ​സി​ൽ സ്കൂ​ളി​ൽ ന​യ​ന-22 സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന കാ​ർ​മ​ൽ ഹാ​ൻ​ഡ്സി​ന്‍റെ ക​ർ​മ്മ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​രി​ന്പ​യി​ലെ ആ​കാ​ശ പ​റ​വ​ക​ൾ എ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ഫോ.​ജോ​യ് ജോ​യ് വെ​ബ്ലി​യാ​ൻ നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഡോ.​കു​മ​രേ​ശ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​ന്ന് മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​യ​ന​ക​ൾ​ക്ക് ശേ​ഷം സ്കൂ​ൾ മാ​നേ​ജ​ർ റവ.ഡോ.​തോ​മ​സ് ചീ​ര​ൻ അ​ധ്യ​ക്ഷപ്ര​സം​ഗം ന​ട​ത്തി. റവ.ഡോ.​ ആ​ൻ​സ​ൻ പാ​ണേ​ങ്ങാ​ട​ൻ ദ​ക്ഷി​ണ സ്വീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ ഫി​ജോ പ​ത്ത്, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.