കെ.സി.സി വി​ദ്യാ​ല​യ​ത്തി​ൽ ഹൈ​ടെ​ക് ക്ലാ​സ് റൂ​മു​ക​ൾ
Saturday, July 2, 2022 12:49 AM IST
കോ​യ​ന്പ​ത്തൂ​ർ: കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ (കെ.​സി.​സി) നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന വി​ദ്യാ​ല​ത്തി​ലെ ക്ലാ​സ് റൂ​മു​ക​ൾ ഹൈ​ടെ​ക് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളാ​ക്കി. കോ​യ​ന്പ​ത്തൂ​ർ ടൗ​ണ്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ർ​വീ​സ് പ്രാ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് പ്രാ​ജ​ക്ട​റു​ക​ൾ സ്കൂ​ളി​ൽ സ്ഥാ​പി​ച്ചു. റോ​ട്ട​റി ഡി​സ്ടി​ക​ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജി. ​മു​രു​ഗാ​ന​ന്ദ​ൻ പ്രാ​ജ​ക്ട​റു​ക​ൾ സ്കൂ​ളി​ന് ന​ൽ​കി. കെ.​സി.​സി പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​കൃ​ഷ്ണ​ൻ യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ട്ടി കു​രി​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ർ മേ​നോ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. മോ​ഹ​ൻ​കു​മാ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ജി.​പ​ട്ടേ​രി, സ്കൂ​ൾ സെ​ക്ര​ട്ട​റി എ​ൻ. ഗു​ണ​ശേ​ഖ​ര​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​ജെ കു​രി​യ​ൻ, അ​ഹ​മ്മ​ദ് ഹ​ർ​സ​ൽ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. സെ​ന്തി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ.​ഡി ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.